രാജി വച്ച് ഒളിച്ചോടാനില്ല; ഇനി വിശ്വസിച്ച് മിണ്ടാതിരിക്കില്ല; 'അമ്മ'യ്‌ക്കെതിരെ WCC
Last Updated:
കൊച്ചി: നീതി നിഷേധത്തിനെതിരെ ആഞ്ഞടിച്ച് വനിതാ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്(WCC). കൂടുതല്‍ രാജിയോ, മീ ടൂ വെളിപ്പെടുത്തലുകളോ നടത്താനില്ലെന്നും ഇന്നത്തെ പത്രസമ്മേളനത്തിലൂടെ പുതിയൊരു തുടക്കം കുറിക്കുകയാണെന്നും അവര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കു നീതി നിഷേധിച്ച അമ്മ, തങ്ങളെ അപമാനിച്ചുവെന്നും ഡബ്ല്യു.സി.സി. അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും സന്തോഷ കുടുംബം എന്ന ചിത്രമല്ല ഉള്ളിലെന്നും അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നടിയുടെ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച നടന്റെ സംഘടനയിലെ അംഗത്വത്തെക്കുറിച്ചു ആരായാൻ സംഘടനാ നേതാക്കളെ കാണാൻ പോയ മൂന്നു പേരെ അവരുടെ പേരെടുത്തു പറയാതെ 'നടിമാരെന്നു' അഭിസംബോധന ചെയ്തു അമ്മ പ്രസിഡന്റ്.
ഓഗസ്റ്റ് ഏഴാം തിയ്യതി അമ്മ എക്സിക്യൂട്ടീവുമായി കൂടിക്കാഴ്ച നടത്തിയ രേവതി, പാർവതി, പദ്മപ്രിയ എന്നിവർ തങ്ങൾക്കു നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞു. "ചർച്ചയുടെ 40 മിനിട്ടു ഞങ്ങൾ ആരോപണങ്ങൾ മാത്രം കേട്ട് കൊണ്ടിരുന്നു. അവർക്കു അതിജീവിച്ച വ്യക്തിയോടുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ വരെ ഉയർത്തി കാണിച്ചു. ഞങ്ങളെ കേട്ടില്ല. പിന്നീട് അവളുടെ റെക്കോർഡ് ചെയ്ത ശബ്ദ രേഖ ഞങ്ങൾ കേൾപ്പിച്ചു. കനത്ത നിശബ്ദത ആയിരുന്നു പിന്നീട്," പാർവതി പറയുന്നു.
advertisement
കുറ്റാരോപിതൻ ഇപ്പോഴും സംഘടനയിൽ അംഗമാണോ, അയാളെ സസ്‌പെൻഡ് ചെയ്തോ, അതോ രാജി വച്ചോ എന്നത് അവ്യക്തമാണ്. ബൈ ലോകളുടെ പഴുതുകൾ നിരത്തി ഇവർ അയാളെ സംരക്ഷിക്കാം ശ്രമിക്കുന്നുവെന്നും പദ്മപ്രിയ പറഞ്ഞു.
പത്തു ദിവസത്തിനുള്ളിൽ തീരുമാനം എടുക്കാമെന്നും, മാധ്യമങ്ങളോട് കാര്യങ്ങൾ ഒന്നും തല്ക്കാലം പറയണ്ടായെന്നും ആയിരുന്നു 'അമ്മ നിർദേശം. എന്നാൽ നിയമോപദേശത്തിന്റെ പേരിൽ അതു നീണ്ടു പോയതല്ലാതെ ഒന്നും സംഭവിച്ചില്ല.
advertisement
"ചർച്ചക്കൊടുവിൽ ഞങ്ങൾ നാലു കാര്യങ്ങൾ മുന്നോട്ടു വച്ചു. സംഘടനയിലെ കുറ്റാരോപിതന്റെ ഇപ്പോഴത്തെ നില, അതിജീവിച്ച വ്യക്തിയെയും ഒപ്പം പിന്തുണച്ചു രാജി വച്ച മറ്റു മൂന്നു പേരുടെയും തിരിച്ചെടുക്കൽ, പിന്നെ ബൈ ലോയുടെ മേലുള്ള ചർച്ച. ആദ്യത്തേതൊഴികെ എല്ലാം ശരിവച്ച അവർ, ബൈ ലോ ഒന്നിച്ചിരുന്നു ചർച്ച ചെയ്യാം എന്നുറപ്പു നൽകി എന്നാൽ പാലിക്കപ്പെട്ടില്ല," രേവതി പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുക്കുന്നുവെങ്കിൽ നടൻ തിലകന്റെ കാര്യത്തിൽ അതെന്തുകൊണ്ട് പാലിച്ചില്ലെന്നും രേവതി ചോദിക്കുന്നു.
advertisement
നിയമങ്ങൾ അവർ തന്നെ എഴുതുന്നു. ചിലതു ജനറൽ ബോഡിയിൽ എടുക്കുന്നു. ചിലതു എക്സിക്യൂട്ടീവ് മീറ്റിംഗിൽ എന്നു പറയുന്നു. ഞങ്ങൾ ഇവിടെ ഒരു പോരാട്ടത്തിലാണു. സിനിമയെന്നതു വൃത്തിയുള്ള സ്ഥലമാവണം," രമ്യ നമ്പീശൻ മാധ്യമങ്ങളോടായി പറഞ്ഞു.
സിനിമ മേഖലയെന്ന പ്രഷർ കുക്കറിൽ നിന്നും കൂടുതൽ കഥകൾ താനേ പുറത്തു വരുമെന്നും, ചലച്ചിത്ര മേഖലയെ അപമാനിക്കലല്ല തങ്ങളുടെ ഉദ്ദേശമെന്നു ഫിലിം എഡിറ്റർ ബീന പോൾ അഭിപ്രായപ്പെട്ടു.
advertisement
കൊച്ചി പ്രസ് ക്ലബ്ബിലായിരുന്നു വാർത്താ സമ്മേളനം.
കറുത്ത നിറത്തിലെ വസ്ത്രങ്ങളണിഞ്ഞാണു പത്ര സമ്മേളനത്തിൽ പങ്കെടുക്കാൻ അംഗങ്ങൾ ഭൂരിഭാഗം പേരും എത്തിയത്.
രേവതി, പാർവതി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ദീദി ദാമോദരൻ, ബീന പോൾ, സജിത മഠത്തിൽ, അഞ്ജലി മേനോൻ, വിധു വിൻസന്റ്, അർച്ചന പദ്മിനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 13, 2018 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രാജി വച്ച് ഒളിച്ചോടാനില്ല; ഇനി വിശ്വസിച്ച് മിണ്ടാതിരിക്കില്ല; 'അമ്മ'യ്‌ക്കെതിരെ WCC


