advertisement

'പാലും പഴവും' കൈകളിലേന്തി മീരാ ജാസ്മിനും അശ്വിൻ ജോസും; സംവിധാനം വി.കെ. പ്രകാശ്

Last Updated:

ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി എന്നിവരും

പാലും പഴവും
പാലും പഴവും
മീരാ ജാസ്മിനും (Meera Jasmine) അശ്വിൻ ജോസും (Aswin Jose) നായികയും നായകനുമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മീരയുടെ ജന്മദിനത്തിൽ പുറത്തിറക്കി. 2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച് വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'പാലും പഴവും' (Paalum Pazhavum) പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കംപ്ലീറ്റ് കോമഡി എന്റർടെയ്നറാണ്.
ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ.ജെ. സൂരജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം- ആഷിഷ് രജനി ഉണ്ണികൃഷ്ണൻ,
ഛായാഗ്രഹണം- രാഹുൽ ദീപ്, എഡിറ്റർ- പ്രവീൺ പ്രഭാകർ, സംഗീതം- സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ - ഉദയ്; വരികൾ- സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി. തങ്കച്ചൻ; പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ- സിനോയ് ജോസഫ്.
advertisement
പ്രൊഡക്ഷൻ ഡിസൈനർ- സാബു മോഹൻ, മേക്കപ്പ്- ജിത്ത് പയ്യന്നൂർ,
കോസ്റ്റ്യൂം- ആദിത്യ നാനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആശിഷ് രജനി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർസ്- ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ., പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശീതൾ സിംഗ്, ലൈൻ പ്രൊഡ്യൂസർ- സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ്‌ ഡിസൈനർ- ബാബു മുരുഗൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- അജി മസ്കറ്റ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.
advertisement
Summary: Meera Jasmine and Aswin Jose come together for Paalum Pazhavum. The film was announced first time on the birthday of Meera Jasmine. Paalum Pazhavum is directed by V.K. Prakash
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'പാലും പഴവും' കൈകളിലേന്തി മീരാ ജാസ്മിനും അശ്വിൻ ജോസും; സംവിധാനം വി.കെ. പ്രകാശ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement