18 വയസ്സ് കൂടുതലുള്ളയാളെയും 7 വയസ്സ് കുറവുള്ള ആളെയും പ്രണയിച്ച ബോളിവുഡ് നടിയുടെ അതിശയിപ്പിക്കുന്ന പ്രണയ കഥ

Last Updated:

സ്വന്തം മതത്തിന് പുറത്തുനിന്നുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരില്‍ പാഴ്‌സി സമൂദായത്തില്‍ നിന്നുള്ള തന്നാസും വിമര്‍ശനം നേരിട്ടു

തന്നാസ് ഇറാനി
തന്നാസ് ഇറാനി
താര വിവാഹങ്ങള്‍ എപ്പോഴും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. താരങ്ങള്‍ ആരെ വിവാഹം ചെയ്യുന്നു, എപ്പോള്‍ വിവാഹം ചെയ്യുന്നു എന്നൊക്കെ അറിയാന്‍ ആളുകള്‍ക്ക് ലേശം കൗതുകം കൂടുതലാണ്. ഇതെല്ലാം ഇവരെ കുറിച്ചുള്ള ചില വ്യാഖ്യാനങ്ങള്‍ക്കും കാരണമാകുന്നു. ഇന്ത്യന്‍ സിനിമയിലും ഇതിന്റെ പ്രതിഫലനമുണ്ട്. ഇന്ന് പല നടിമാരും അവരുടെ 40കളിലാണ് വിവാഹം കഴിക്കുന്നത്. 20കളിലോ കൗമാരപ്രായത്തിലോ ആണ് കുറച്ച് നാള്‍ മുമ്പ് വരെ നായികമാരൊക്കെ വിവാഹം ചെയ്തിരുന്നത്.
സമൂഹത്തിലെ വികസിച്ചുവരുന്ന മാനദണ്ഡങ്ങളെയും പ്രണയത്തിന്റെ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന ജീവിതമാണ് ബോളിവുഡ് താരം തന്നാസ് ഇറാനിയുടേത് (Tannaz Irani). 20-ാം വയസ്സിലാണ് ഇവര്‍ ആദ്യ വിവാഹം കഴിച്ചത്. നാടക കലാകാരനും ഗായകനും അവതാരകനുമായ ഫരീദ് കറിമിനെയാണ് ഇറാനി ആദ്യം വിവാഹം ചെയ്തത്. 18 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു ഇവര്‍ തമ്മില്‍.
ഈ പ്രായവ്യത്യാസം തന്നെയാണ് സമൂഹത്തില്‍ ഇവരുടെ വിവാഹം ചര്‍ച്ചയാകാനുള്ള ഒരു പ്രധാന കാരണം. ഇത് പലരുടെയും നെറ്റിചുളിപ്പിച്ചു. പ്രായവ്യത്യാസം വളരെ വലുതായിരുന്നുവെങ്കിലും കറിമിന്റെ കഴിവും വൈകാരിക ആഴവുമാണ് ഇറാനിയെ സ്പര്‍ശിച്ചത്. ഇവരുടെ വിവാഹത്തില്‍ ഒരു മകളുണ്ട്. സിയാന എന്നാണ് മകളുടെ പേര്.
advertisement
എട്ട് വര്‍ഷം ഇവര്‍ ദാമ്പത്യം നയിച്ചു. എന്നാല്‍, കാലം കടന്നുപോയതോടെ അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണു. തന്നാസ് ഇറാനി അപ്പോഴും യുവത്വത്തിലും ഊര്‍ജ്ജസ്വലയുമായിരുന്നു. അവര്‍ ജീവിതം ആസ്വദിക്കാനും കരിയര്‍ മെച്ചപ്പെടുത്താനുമുള്ള ഓട്ടത്തിലായിരുന്നു. എന്നാല്‍, ഈ ഘട്ടം കടന്നുവന്നയാളാണ് ഫരീദ് കറിം. ഈ വ്യത്യാസങ്ങള്‍ക്കൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു.
തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാനും ആഘോഷിക്കാനുമൊക്കെ ആഗ്രഹമുണ്ടായിരുന്നുവെന്നും ഫരീദ് എന്നാല്‍ ഈ ഘട്ടം കഴിഞ്ഞുവെന്നും ഒരു അഭിമുഖത്തില്‍ ഇറാനി പറഞ്ഞിരുന്നു. ഇരുവരും ബന്ധം വേര്‍പിരിഞ്ഞതോടെ മകള്‍ പിതാവിനൊപ്പമാണ് താമസിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഹൃദയം തകര്‍ന്നെങ്കിലും മനസ്സ് തകര്‍ന്നില്ലെന്നും ഇറാനി പറഞ്ഞിട്ടുണ്ട്.
advertisement
അങ്ങനെ 2006-ല്‍ ഒട്ടും പ്രതീക്ഷിക്കാതെ പ്രണയം വീണ്ടും അവരെ തേടിയെത്തി. ഗുരുകല്‍ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് നടന്‍ ഭക്തിയാര്‍ ഇറാനിയെ തന്നാസ് കണ്ടുമുട്ടുന്നത്. തന്നാസിനേക്കാള്‍ ഏഴ് വയസ്സ് കുറവായിരുന്നു അദ്ദേഹത്തിന്. രണ്ട് വിശ്വാസത്തില്‍പ്പെട്ട ആളുകള്‍. അത്ര എളുപ്പമായിരുന്നില്ലെങ്കിലും ഇരുവരുടെയും ബന്ധം നിഷേധിക്കാനാവാത്തതായിരുന്നു.
പ്രായവ്യത്യാസം കാരണം ഭക്തിയാര്‍ ഇറാനിയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. പക്ഷേ, പ്രണയം ഒരിക്കല്‍ കൂടി അതിന്റെ വഴി തിരഞ്ഞെടുത്തു. എന്നാല്‍, ഭക്തിയാറിന്റെ സഹോദരി ഇവരെ പിന്തുണച്ചു. അങ്ങനെ നടിയും സഹോദരിയുമായിരുന്ന ഡെല്‍നാസ് ഇറാനിയുടെയും മൂത്ത സഹോദരന്‍ പോറസ് ഇറാനിയുടെയും പിന്തുണയോടെ 2007-ല്‍ എതിര്‍പ്പുകളെ മറികടന്ന് അവര്‍ വിവാഹിതരായി.
advertisement
സ്വന്തം മതത്തിന് പുറത്തുനിന്നുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരില്‍ പാഴ്‌സി സമൂദായത്തില്‍ നിന്നുള്ള തന്നാസും വിമര്‍ശനം നേരിട്ടു. എന്നാല്‍, തന്റെ തീരുമാനത്തില്‍ തന്നെ അവര്‍ ഉറച്ചുനിന്നു. ഇന്ന് അവര്‍ ഭക്തിയാര്‍ ഇറാനിയുമായി സന്തോഷകരമായ ജീവിതം പങ്കിടുന്നു. പ്രണയം സത്യമാണെങ്കിൽ പോരാട്ടത്തിന് മൂല്യമുണ്ടായിരിക്കുമെന്ന് ഇവരുടെ ജീവിതം തെളിയിക്കുന്നു.
തന്നാസിനും ഭക്തിയാറിനും രണ്ട് കുട്ടികളാണുള്ളത്. മകന്‍ സിയൂസും മകള്‍ സാറയും. ആദ്യ വിവാഹത്തിലെ മകള്‍ സിയാനയുടെ കാര്യങ്ങളും ഫരീദുമായി ചേര്‍ന്ന് ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നു. പ്രൊഫഷണലായി തന്നാസ് ഇറാനി സിനിമയിലും ടെലിവിഷനിലും വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കഹോ നാ പ്യാര്‍ ഹേ (2000), ഹമാരാ ദില്‍ ആപ്‌കെ പാസ് ഹേ (2000), രഹ്‌ന ഹേ തേരേ ദില്‍ മേ (2001), മേരേ യാര്‍ കി ഷാദി ഹേ (2002), മെയിന്‍ പ്രേം കി ദീവാനി ഹൂന്‍ (2003), കുച്ച് നാ കഹോ (2003), 36 ചൈന ടൗണ്‍ (2006) തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ സഹകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
advertisement
ടെലിവിഷനില്‍ കെകുസും, യേ മേരി ലൈഫ് ഹേ, ബാഡി ദൂര്‍ സേ ആയേ ഹേ, കഹാന്‍ ഹം കഹാന്‍ തും എന്നീ പരമ്പരകളിലെ വേഷങ്ങളിലൂടെ അവര്‍ പരിചിതമായ മുഖമായി മാറി. ബിഗ് ബോസ് 3, നാച്ച് ബലിയേ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെയും തന്നാസ് ഇറാനി പ്രശസ്തി നേടി. റിയാലിറ്റി ഷോയില്‍ ഭക്തിയാര്‍ ഇറാനിയും തന്നാസും ആദ്യ മൂന്ന് ഫൈനലിസ്റ്റുകളില്‍ എത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
18 വയസ്സ് കൂടുതലുള്ളയാളെയും 7 വയസ്സ് കുറവുള്ള ആളെയും പ്രണയിച്ച ബോളിവുഡ് നടിയുടെ അതിശയിപ്പിക്കുന്ന പ്രണയ കഥ
Next Article
advertisement
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
'അധാർമികത തടയാൻ'അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍
  • താലിബാന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതോടെ അഫ്ഗാനിസ്ഥാനിലെ ആശയവിനിമയം തടസ്സപ്പെട്ടു.

  • 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇന്റര്‍നെറ്റ് തടസപ്പെടുന്നത് ആദ്യമായാണ്.

  • ഇന്റര്‍നെറ്റ് അധാര്‍മികമാണെന്ന് വിശദീകരിച്ചാണ് താലിബാന്‍ ഫൈബര്‍-ഒപ്റ്റിക് സേവനങ്ങള്‍ വിച്ഛേദിച്ചത്.

View All
advertisement