ഇന്റർഫേസ് /വാർത്ത /Film / 'താണ്ഡവ്' വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നു'; ' വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആമസോൺ പ്രൈമിനോട് വിശദീകരണം തേടി

'താണ്ഡവ്' വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നു'; ' വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആമസോൺ പ്രൈമിനോട് വിശദീകരണം തേടി

thandav web series

thandav web series

സംവിധായകന്‍ അലി ആബാസ് സഫര്‍, നടന്‍ സൈഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെ ചണ്ഡിഗഡ് പൊലീസിലും ബിജെപി പരാതി നല്‍കിയിരുന്നു,,

  • Share this:

സൈഫ് അലി ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വെബ് സീരീസ് താണ്ഡവിനെതിരെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെ തുടർന്നാണിത്. താണ്ഡവ് വെബ് സീരീസിനെതിരെ ബിജെപി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളും ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു.

വെബ് സീരീസിന് എതിരെ ബിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. സംവിധായകന്‍ അലി ആബാസ് സഫര്‍, നടന്‍ സൈഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെ ചണ്ഡിഗഡ് പൊലീസിലും ബിജെപി പരാതി നല്‍കി. ഇതേത്തുടർന്നാണ് വെബ് സീരീസിന്‍റെ അണിയറപ്രവർത്തകരോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയത്.

ചിത്രത്തിനെതിരെ ഡല്‍ഹി പൊലീസിനും പരാതി കിട്ടിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ വെബ് സീരീസില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും അത്തരം സന്ദര്‍ഭങ്ങള്‍ നീക്കം ചെയ്യണമെന്നും ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. സീരീസ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച്‌ ബിജെപി എംപി മനോജ് കോട്ടാക്ക് നേരത്തെ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് അയച്ചിരുന്നു.

താണ്ഡവ് വെബ് സീരീസിനെതിരെ പ്രതിഷേധം സോഷ്യൽ മീഡിയയിലും ശക്തമാണ്. ട്വിറ്ററിൽ #BoycottTandav എന്ന ഹാഷ് ടാഗം ട്രെൻഡുചെയ്യുന്നു. ഇതിന്‍റെ നിർമ്മാതാക്കൾ ഹിന്ദു ദൈവത്തെ "പരിഹസിക്കാനും" "ലക്ഷ്യമിടാനും" ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം. വെബ് സീരീസ് നിരോധിക്കാൻ നേതാക്കളും സെലിബ്രിറ്റികളും മറ്റ് ജനപ്രിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വെബ് സീരീസിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

Also Read- അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ്

ആമസോൺ പ്രൈം വീഡിയോയിൽ വെള്ളിയാഴ്ച താണ്ഡവ് റിലീസ് ചെയ്തിരുന്നു. ഹിമാൻഷു കിഷൻ മെഹ്‌റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്ന് നിർമ്മിച്ച 9 എപ്പിസോഡ് നീളുന്ന പൊളിറ്റിക്കൽ ഡ്രാമയിൽ സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ടിഗ്‌മാൻഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹർ ഖാൻ, അമീറ ദസ്തൂർ, മുഹമ്മദ് എന്നിവർ വേഷമിട്ടിട്ടുണ്ട്.

First published:

Tags: Amazon Prime Video, Ministry of I and B, Saif Ali Khan, Tandav web series