HOME » NEWS » Film » NONSENSE MOVIE DIRECTOR MC JITHINS FACEBOOK POST ABOUT JEOBABY WENT VIRAL JJ

അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ്

അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam | news18
Updated: January 17, 2021, 4:36 PM IST
അന്ന് കോളേജിൽ നിന്ന് പുറത്തായ ആൾ; ഇന്ന് 'മഹത്തായ ഭാരതീയ അടുക്കള'യുടെ സംവിധായകൻ - വൈറലായി കുറിപ്പ്
MC Jithin, Jeo Baby
  • News18
  • Last Updated: January 17, 2021, 4:36 PM IST
  • Share this:
ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായ 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' അഥവാ മഹത്തായ ഭാരതീയ അടുക്കള മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയകളിലും നിറയുന്നത്. ചിത്രത്തിനെക്കുറിച്ചുള്ള അഭിപ്രായം കേട്ട് നിരവധി പേരാണ് 'മഹത്തായ ഭാരതീയ അടുക്കള' തേടിയെത്തി.

സിനിമയെക്കുറിച്ച് നിരവധി കുറിപ്പുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതിനിടയിലാണ് സംവിധായകൻ ജിയോ ബേബിയെക്കുറിച്ച് അദ്ദേഹത്തിന്റെ ജൂനിയറും നോൺസെൻസ് സിനിമയുടെ സംവിധായകനുമായ എം സി ജിതിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുന്നത്.

പ്ലസ് ടു കഴിഞ്ഞ് സിനിമയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ എത്തിയപ്പോൾ ക്യാംപസിലെ വൈറൽ ഹോട്ട് ന്യൂസ് ആയിരുന്നു എം എ സിനിമ ആൻഡ് ടെലിവിഷൻ പഠിച്ചു കൊണ്ടിരുന്ന നാല് സീനിയേഴ്സിനെ ബ്ലൂ ഫിലിം എടുത്തതിന് ഡിസ്മിസ് ചെയ്തു എന്നതായിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് ജിതിന്റെ കുറിപ്പ് ആരംഭിക്കുന്നത്.
You may also like:'ആദി പൊന്നിന് പിറന്നാൾ ആശംസകൾ' അച്ഛന്റ സമ്മാനം ക്യാമറ; ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ [NEWS]മാമനൊന്നും തോന്നല്ലേ! കേരള പൊലീസിനെ സ്വന്തം പേജിൽ പോയി വായടപ്പിച്ച ട്രോളൻ ആരാണ്? [NEWS] 'മാപ്പും പറയില്ല ഒരു കോപ്പും പറയില്ല; വക്കീൽ നോട്ടീസ് കാണിച്ചാലൊന്നും ഭയപ്പെടില്ല' - RSS നോട് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി [NEWS] അന്ന് തനിക്ക് ആ നാലുപേരോട് തോന്നിയ 'അമർഷം' പിന്നീട് എപ്പഴോ ആ ഷോർട്ട് ഫിക്ഷൻ കാണാനിടയായപ്പോൾ ഹോമോസെക്ഷ്വാലിറ്റി ആണ് ഉള്ളടക്കം എന്നും അന്ന് ജിയോ ബേബിയും ഫ്രണ്ട്സും ഒരു കൾട്ട് ഐറ്റം ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന നിമിഷത്തിൽ അതൊരു റെസ്പെക്ട് ആയി മാറുകയായിരുന്നെന്നും ജിതിൻ വ്യക്തമാക്കുന്നു. അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രിയേറ്റീവ് പേഴ്സൺ ഇന്ന് സൊസൈറ്റിയിലെ പുരുഷാധിപത്യവും മതാന്ധതയുമാണ് ബ്രേക്ക് ചെയ്തതെന്നും ജിതിൻ പറയുന്നു. അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

എം സി ജിതിൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,

'പ്ലസ് ടു കഴിഞ്ഞു സിനിമയാണെന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു അന്നത്തെ കേരളത്തിലെ ഒരേയൊരു മീഡിയ കോളേജായ SJCC (St. Joseph College of Communication) യിൽ 2007 ൽ ഞാനെത്തുമ്പോൾ ക്യാംപസിലെ വൈറൽ ഹോട്ട് ന്യൂസ് ആയിരുന്നു M.A Cinema and Television പഠിച്ചുകൊണ്ടിരുന്ന 4 സീനിയേഴ്സിനെ Blue film എടുത്തതിന് ഡിസ്മിസ് ചെയ്തത് ! അത് കോളേജിൽ മാത്രമല്ല, തൊട്ടടുത്ത ചായക്കടയിലെ ചേട്ടൻ മുതൽ നാട്ടുകാരു വരെ നമ്മുടെ കോളേജിനെ അങ്ങെയനാണന്ന് അഡ്രസ്‌ ചെയ്തിരുന്നത്, അതായിരുന്നു പൊതുബോധം.

Arts & Visual Perception പഠിപ്പിയ്ക്കുമ്പോഴും Art ന് "അതിർവരമ്പുകൾ" ഉണ്ടെന്ന default ചിന്താഗതി സ്റ്റുഡന്റസിൽ ഇൻജെക്ട് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു ! അന്ന് എനിക്ക് ആ നാലുപേരോട് തോന്നിയ 'അമർഷം' പിന്നീട് എപ്പഴോ ആ ഷോർട്ട് ഫിക്ഷൻ കാണാനിടയായപ്പോൾ Homosexuality ആണ് content എന്നും അന്ന് Jeo Baby യും ഫ്രണ്ട്സും ഒരു cult item ആണ് ചെയ്തതെന്നും തിരിച്ചറിയുന്ന മൊമന്റിൽ അതൊരു റെസ്പെക്ട് ആയി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം The Great Indian Kitchen കണ്ടു കഴിഞ്ഞപ്പോൾ അതേ ബ്രേക്കിംഗ് ആണെനിക്ക് ഫീൽ ചെയ്തത് !!
അന്ന് ക്യാംപസിലെ അതിർവരമ്പുകളെ ബ്രേക്ക് ചെയ്ത ആ ക്രീയേറ്റീവ് പേഴ്സൺ ഇന്ന് സൊസൈറ്റിയിലെ പാട്രിയാർക്കിയും റീലിജിസ് ബ്ലൈന്റ്നസ്സുമാണ് ബ്രേക്ക് ചെയ്തത് !!
അന്നതിന്റെ പേരിൽ നാലു വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ച കോളേജിന്റെ നിലപാട് ഇനിയിവിടെ ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ !!
ആർട്ട് ഫ്രീഡമാണെന്ന് തിരിച്ചറിയട്ടെ !
മാറിവരുന്ന കാലഘട്ടത്തിൽ നിങ്ങളും നിങ്ങളുടെ മഹത്തായ ഭാരതീയ അടുക്കളയും ഒരു നാഴികകല്ലായി സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തും !
ഈ വിപ്ലവ സൃഷ്‌ടിയിൽ ഓരോ Sjccianനും അഭിമാനിക്കാം.
Published by: Joys Joy
First published: January 17, 2021, 3:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories