മലയാള സിനിമയിലാകമാനം ഓർമ്മകളുടെ തിരതള്ളൽ ഉണ്ടായ സന്ദർഭമാണ് കടന്നു പോയത്. വേണു ഏട്ടനും, വേണു സാറും, വേണു അങ്കിളും ഒക്കെയായി അവരവർക്കു പ്രിയപ്പെട്ട നെടുമുടി വേണുവിന്റെ വിയോഗം തെല്ലൊന്നുമല്ല മലയാള സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയത്. സൂപ്പർ താരങ്ങളും യുവ താരങ്ങളും എന്ന വ്യത്യാസമില്ലാതെ ഏവരുടെയും മനസ്സിലൂടെ കടന്നു പോയ ചിന്തകൾ ഒട്ടനവധിയാണ്. ആദ്യമായി സ്ക്രീനിലെ അച്ഛനായി അഭിനയിച്ച നെടുമുടി വേണുവിനെയും, ഒപ്പം തന്നെ അദ്ദേഹം പകർന്നു നൽകിയ പാഠവും ഓർക്കുകയാണ് നടി മിയ ജോർജ്.
മിയയുടെ പിതാവിന്റെ വിയോഗശേഷം അധികം വൈകാതെയാണ് നെടുമുടി വേണുവും ഏവരെയും വിട്ടുപിരിഞ്ഞത്. മിയയുടെ വാക്കുകൾ ചുവടെ:
'എന്റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛൻ കഥാപാത്രം ആയി വന്നത് ഈ മഹാനായ കലാകാരൻ ആണ്. ഞാൻ ഒരുപാട് അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു ഞാൻ ആണ് മകളായി അഭിനയിക്കുന്നത് എന്ന്. ഒരിക്കൽ ഒപ്പം അഭിനയിക്കുന്ന ഒരു സീനിൽ എനിക്ക് ദേഷ്യം അഭിനയിക്കാൻ സാധിച്ചില്ല. ഞാൻ എങ്ങനെ അദ്ദേഹത്തെ വഴക്ക് പറയും എന്ന് ആയിരുന്നു എന്റെ ചിന്ത. അത് മനസിലാക്കി അദ്ദേഹം എനിക്ക് ധൈര്യം തന്നു ദേഷ്യം അഭിനയിപ്പിച്ചു.
മറ്റൊരു സീനിൽ എന്നോട് ചോദിച്ചു. "നീ എന്താ ഡയലോഗ് പറയുന്ന സമയം കൈകൾ ഉപയോഗിക്കാത്തത്.." എന്നിട്ട് എന്റെ ഡയലോഗ് വേണു സാർ അഭിനയിച്ചു കാണിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു."5 ലക്ഷം രൂപയുടെ ക്ളാസ് ആണ് ഇത് ഒക്കെ.. നിനക്ക് ഫ്രീ ആയി തരുകയാണ്.. ഓർമ്മ വേണം." ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റ് ചില ഓർമ്മകൾ ഉണ്ടായത് പാവാട സിനിമ ഷൂട്ടിംഗിൽ ആണ്. ഞാൻ പരീക്ഷക്ക് തോറ്റു എന്ന് പറഞ്ഞു പറ്റിച്ചു.. ഞാൻ അത് വിശ്വാസിക്കുകയും ചെയ്തു.. അങ്ങനെ പല പല ഓർമകൾ.. നന്ദി.. ഞങ്ങൾക്ക് ഒരു മാർഗദീപമായി നിന്നതിന്.. വിട..'
View this post on Instagram
Also read: 'പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്'; മമ്മൂട്ടി
കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്.എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക് . എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
വേണുവിനോടൊത്തുള്ള ആ കാലം വിരസത എന്തെന്ന് ഞാനറിഞ്ഞിട്ടില്ല. എന്നും എപ്പോഴുമെന്ന പോലെ എന്തെങ്കിലുമൊരു പുതിയ കാര്യം പറയാനുണ്ടാവും വേണുവിന്. എനിക്കാവട്ടെ അത്തരത്തിൽ പെട്ട ഒരു കാര്യവും വേണുവിനോട് പറയാനുണ്ടായിരുന്നില്ല. കോളജിലേയും മറ്റും കൊച്ചു കൊച്ചു കാര്യങ്ങൾ മാത്രം. അക്കാലത്ത് രൂപപ്പെട്ട ആ സൗഹൃദം വളരെ ഗാഢമായൊരു സ്നേഹബന്ധമായി മാറി. എൺപത്തിരണ്ടിൽ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് വേണുവിനും സഹനടനുള്ള അവാർഡ് എനിക്കുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് തിരുവനന്തപുരത്ത് പോയി അവാർഡ് വാങ്ങിച്ച് തിരിച്ച് എറണാകുളത്ത് വന്ന് പ്രാതൽ കഴിച്ച് തൃശൂരിലേക്ക് 'രചന' യുടെ ഷൂട്ടിങിനു പോയത് ഇന്നുമോർക്കുന്നു... (തുടരുന്നു)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam actor, Miya George, Nedumudi Venu