പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വേവ്സ് എന്റർടെയിൻമെന്റ് ഉച്ചകോടിയിൽ താരമായി മോഹൻലാൽ; ഒപ്പം ബച്ചനും രജനിയും ചിരഞ്ജീവിയും

Last Updated:

രജനികാന്ത്, ചിരഞ്ജീവി, ഹേമമാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചു

image: mohanlal/ facebook
image: mohanlal/ facebook
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വേൾഡ് ഓഡിയോവിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിറ്റ്- വേവ്സ് 2025ൽ താരമായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ. മുംബൈയിലെ ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ അമിതാഭ് ബച്ചൻ, രജനികാന്ത്, ഷാരുഖ് ഖാൻ, അക്ഷയ് കുമാർ, ചിരഞ്ജീവി അടക്കമുള്ള താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
രജനികാന്ത്, ചിരഞ്ജീവി, ഹേമമാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം മോഹന്‍ലാല്‍ പങ്കുവച്ചു. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, പ്രക്ഷേപണം, ഇൻഫോടെയ്ൻമെന്റ്, എവജിസി-എക്സ്ആർ, സിനിമ, ഡിജിറ്റൽ മീഡിയ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർക്ലാസുകൾ സംഘടിപ്പിക്കുന്നു.
advertisement
അക്ഷയ് കുമാര്‍ മോഡറേറ്ററായി എത്തുന്ന ലെജെൻഡ്സ് ആൻഡ് ലെഗസീസ്: ദ സ്റ്റോറീസ് ദാറ്റ് ഷെയ്പ്പ് ഇന്ത്യാസ് സോൾ എന്ന സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമാകും. അമിതാഭ് ബച്ചൻ, ഹേമാമാലിനി, മിഥുൻ ചക്രവർത്തി, രജനികാന്ത്, ചിരഞ്ജീവി എന്നിവർക്കൊപ്പം മോഹൻലാലും സ്പീക്കര്‍മാരിൽ ഒരാളായി സെഷനിൽ പങ്കെടുക്കുന്നുണ്ട്.
മെയ് 1 മുതൽ മെയ് 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. വിനോദ ലോകത്ത് നിന്നുള്ള നിരവധി പ്രഭാഷകരെ ഉൾക്കൊള്ളുന്ന ഉച്ചകോടി, 2024 ൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയ മാധ്യമ, വിനോദ വ്യവസായത്തിന്റെ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. അടുത്ത ദശകത്തിൽ ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായ മേഖലയ്ക്ക് മൂന്ന് മടങ്ങ് വളർച്ച കൈവരിച്ച് 100 ബില്യൺ ഡോളറിലേക്ക് എത്താനാകുമെന്നും ഇത് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ചടങ്ങിൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വേവ്സ് എന്റർടെയിൻമെന്റ് ഉച്ചകോടിയിൽ താരമായി മോഹൻലാൽ; ഒപ്പം ബച്ചനും രജനിയും ചിരഞ്ജീവിയും
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement