Barroz: ആഴക്കടലിലെ കൗതുകമുണർത്തുന്ന കാഴ്ചകൾ; ബറോസിലെ അണ്ടർവാട്ടർ സോങ് പ്രോമോ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
കടലിനടിയിലെ ജീവികളും സിനിമയിലെ പ്രധാന കഥാപാത്രമായ ഇസബെല്ലയും തമ്മിലുള്ള ബന്ധമാണ് ഗാനത്തിന്റെ പശ്ചാത്തലം
മലയാളത്തിലെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബറോസ്. ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ പ്രധാനമായും കുട്ടികൾക്കായി ഉള്ളതാണ്.ഇതിനോടകം പുറത്ത് വന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ബംബൂസിയയുടെ പ്രോമോ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. കടലിനടിയിലെ ജീവികളും സിനിമയിലെ പ്രധാന കഥാപാത്രമായ ഇസബെല്ലയും തമ്മിലുള്ള ബന്ധമാണ് ഗാനത്തിന്റെ പശ്ചാത്തലം. അനിമേഷനായി ഒരുക്കിയിരിക്കുന്ന ഗാനത്തിൽ നീരാളിക്കായി ശബ്ദം നൽകിയിരിക്കുന്നത് മോഹൻലാലാണ്.ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്.
BAMBOOZIYA is here, and the sea comes alive! Dive into the magic of #Barroz and experience the adventure in real 3D. Get ready for a spectacular splash in theaters this Christmas, December 25!https://t.co/09fClm9HNh#Barroz3D #Dec25
— Mohanlal (@Mohanlal) December 19, 2024
advertisement
ലിഡിയൻ നാദസ്വരം കമ്പോസ് ചെയ്തിരിക്കുന്ന ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത് കൃഷ്ണദാസ് പങ്കി ആണ്. മോഹൻലാൽ, അഞ്ജന പത്മനാഭൻ, അമൃതവർഷിണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ സിനിമയിലെ ഇസബെല്ലാ എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നു. മോഹൻലാൽ പാടിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്.
advertisement
മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 20, 2024 7:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Barroz: ആഴക്കടലിലെ കൗതുകമുണർത്തുന്ന കാഴ്ചകൾ; ബറോസിലെ അണ്ടർവാട്ടർ സോങ് പ്രോമോ പുറത്ത്