Chotta Mumbai 4k: തലയും പിള്ളേരും ബോക്സോഫീസ് തൂക്കി; ഛോട്ടാ മുംബൈ ടിക്കറ്റ് വില്പനയിൽ വൻ കുതിപ്പ്
- Published by:Sneha Reghu
- news18-malayalam
Last Updated:
മോഹൻലാലിന്റെ വല്ല്യേട്ടനെയും ദേവദൂതനെയും വീഴ്‍ത്തിയാണ് ഛോട്ടാ മുംബൈ കളക്ഷനില്‍ മുന്നേറുന്നത്
മലയാള സിനിമയിൽ ഇപ്പോൾ റി റീലിസ് ചെയ്യുന്ന സിനിമകൾക്കും കാഴ്ചക്കാർ ഏറെയാണ്. മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ ജൂൺ 6-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വല്ല്യേട്ടനെയും ദേവദൂതനെയും വീഴ്‍ത്തിയാണ് ചിത്രം കളക്ഷനില്‍ മുന്നേറുന്നത്. ടിക്കറ്റ് വില്‍പനയിലും ട്രെൻഡിംഗിലാണ് ചിത്രം. സോഷ്യൽമീഡിയയിൽ ഒന്നാകെ ഛോട്ടോ മുംബൈയുടെ ചർച്ചയാണ് നിറയുന്നത്. റീ റിലീസിൽ സ്‍ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം
റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കളക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടുന്നത്. 2007ൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്പലമാണ് നിർവഹിച്ചത്. മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രം 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിലാണ് തിയേറ്ററലെത്തിയത്.
'തല' എന്ന് സുഹൃത്തുകൾ വിളിക്കുന്ന വാസ്കോ ഡ ഗാമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ എന്നിവരൊക്കെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം രീ-റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
June 07, 2025 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Chotta Mumbai 4k: തലയും പിള്ളേരും ബോക്സോഫീസ് തൂക്കി; ഛോട്ടാ മുംബൈ ടിക്കറ്റ് വില്പനയിൽ വൻ കുതിപ്പ്