Barroz OTT: തീയേറ്ററുകളിൽ പരാജയമായ മോഹൻലാൽ ചിത്രം; ഭാഗ്യം പരീക്ഷിക്കാൻ 'ബറോസ്' ഒടിടിയിലേക്ക്
- Published by:Sarika N
- news18-malayalam
Last Updated:
തിയേറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്
മലയാളികളുടെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിച്ച് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബറോസ് (Barroz) .വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് അതിനനുസരിച്ച് നീതി പുലർത്താൻ കഴിഞ്ഞോ എന്നത് സംശയമാണ്. ഫാന്റസി പീരീഡ് ഴോണറിൽ ഒരുങ്ങിയ സിനിമ പ്രധാനമായും കുട്ടികൾക്കായി ഉള്ളതാണ്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു എന്നാൽ ചിത്രം റിലീസായത്തിന് ശേഷം കിട്ടിയ പ്രതികരണങ്ങൾ ബറോസിന് അനുകൂലമായിരുന്നില്ല.ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. തിയേറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ് നടത്തുക. എന്നാൽ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
The magic of Barroz: The Guardian of Treasures is coming soon to Disney+ Hotstar!@mohanlal @antonypbvr @aashirvadcine @santoshsivan @aaroxstudios #DisneyPlusHotstar #DisneyPlusHotstarMalayalam #Barroz #Mohanlal #TheCompleteActor #Fantasy #PeriodDrama #Action #ComingSoon pic.twitter.com/6eRPGr4UcG
— DisneyPlus Hotstar Malayalam (@DisneyplusHSMal) January 16, 2025
advertisement
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം 17.48 കോടി രൂപ ഇന്ത്യയിൽ ആകെ നേടിയിട്ടുണ്ട്.വലിയ സാങ്കേതിക നികവിൽ എത്തിയ ചിത്രമായിട്ടും പ്രേക്ഷകരെ ആകർഷിക്കാൻ ബാർറോസിന് കഴിഞ്ഞില്ല .വൻ നഷ്‍ടത്തിലേക്ക് കൂപ്പുകുത്തിയ മോഹൻലാല്‍ ചിത്രം യുഎസ്‍എയിലും പ്രദർശനത്തിന് എത്തിയിരുന്നു.എന്നാൽ ഇതൊന്നും തന്നെ ചിത്രത്തെ കളക്ഷനിൽ മുന്നേറാൻ സഹായിച്ചില്ല.കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു ബറോസ്. 80 കോടി ബഡ്ജറ്റിൽ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്.മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 17, 2025 9:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Barroz OTT: തീയേറ്ററുകളിൽ പരാജയമായ മോഹൻലാൽ ചിത്രം; ഭാഗ്യം പരീക്ഷിക്കാൻ 'ബറോസ്' ഒടിടിയിലേക്ക്