Empuraan| ലൂസിഫറിനേക്കൾ വലിയ കാൻവാസിൽ എമ്പുരാൻ; പ്രഖ്യാപന വീഡിയോ
- Published by:Rajesh V
- news18-malayalam
Last Updated:
''നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കാത്ത ഒരു സിനിമ ഞങ്ങള്‍ ചെയ്യും"- മോഹന്‍ലാല്‍
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) സംവിധാനം ചെയ്ത് ലൂസഫിറിന്റെ രണ്ടാം ഭാഗം 'എമ്പുരാന്‍' (Empuraan) തുടങ്ങുന്നുവെന്ന പ്രഖ്യാപനവുമായി അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാല്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളിഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രഖ്യാപനം. തിരക്കഥ പൂര്‍ത്തിയായെന്നും പരമാവധി വേഗത്തില്‍ മറ്റു ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസിലാണ് 'എമ്പുരാന്‍' ഒരുക്കുന്നത്.
"ഔദ്യോഗിക കൂടികാഴ്ചയല്ല. എന്നിരുന്നാലും ഒരുപാട് പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് തൊട്ടുമുന്നോടിയുള്ള ആദ്യ ചുവടാണ്. തിരക്കഥ പൂര്‍ത്തിയായി. അഭിനേതാക്കള്‍ മറ്റു കാര്യങ്ങളെല്ലാം തീരുമാനിക്കാനുള്ള സമയമാണ്. ഇന്ന് മുതല്‍ 'എമ്പുരാന്‍' തുടങ്ങുകയാണ്. തുടങ്ങി കഴിഞ്ഞാല്‍ വളരെ പെട്ടന്ന് തന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു"- പൃഥ്വിരാജ് പറഞ്ഞു.
advertisement
"ലൂസിഫര്‍ ഒരു അത്ഭുതമായി മാറി. അതിനെ മാനിച്ചുകൊണ്ട് ചിന്തിക്കുമ്പോള്‍ 'എമ്പുരാന്‍' അതിന് മുകളിലേക്ക് പോകണം. അത് സാധിക്കുമെന്ന് കരുതുന്നു. വിദേശ രാജ്യങ്ങളിലടക്കം സിനിമ ചിത്രീകരിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കാത്ത ഒരു സിനിമ ഞങ്ങള്‍ ചെയ്യും"- മോഹന്‍ലാല്‍ പറഞ്ഞു.
"ഇതൊരു തുടക്കമാണ്. അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കി. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുന്നു. ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു, ഇത് പ്രീക്വല്‍ ആണോ സീക്വല്‍ ആണോ എന്ന്. ഇതൊരു സെക്കന്റ് ഇന്‍സ്റ്റാള്‍മെന്റാണ്. ഒരു മൂന്ന് ഫിലിം സീരീസിന്റെ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ്"- മുരളി ഗോപി പറഞ്ഞു.
advertisement
Also Read- നടൻ വിജയ്ക്കെതിരെ ആദായ നികുതിവകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു
"ഈ ദിവസം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ലൂസിഫര്‍ ഞാന്‍ മോഹന്‍ലാല്‍ സാറിനൊപ്പം ചേര്‍ന്നതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമായിരുന്നു. ഇനിയും ഈ കൂട്ടുക്കെട്ടില്‍ നിന്ന് നല്ല സിനിമകള്‍ ഉണ്ടാകട്ടെ. ഭാഷകള്‍ക്കപ്പുറം ഈ സിനിമ വളരട്ടെ." ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ലൂസിഫറില്‍ കണ്ട കഥയുടെ കേവല തുടര്‍ച്ച മാത്രമായിരിക്കില്ല പുതിയചിത്രമെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനകം കണ്ടതും അറിഞ്ഞതുമായ കഥയുടെ മുന്‍പു നടന്ന കഥയും അതിന്റെ തുടര്‍ക്കഥയും ചേര്‍ത്തുവെച്ചാകും രണ്ടാം ഭാഗം ഒരുക്കുക.
advertisement
Also Read- മോഹൻലാല് കാമാഖ്യയിൽ: 'ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പൽ; അതാണ് ഇവിടെ വരാനുള്ള ആദ്യ കാരണം'
ആദ്യ ചിത്രത്തിന് ലഭിച്ച വമ്പൻ വിജയം തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള ചുവടുവെപ്പിന് കരുത്തുനല്‍കുന്നത്. മലയാളസിനിമാ വ്യവസായത്തിൽ പുതിയ ചരിത്രം തീര്‍ത്ത ലൂസിഫര്‍ ലോകവിപണിയിലേക്ക് മലയാളത്തെ കൈപിടിച്ചുയര്‍ത്തി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കോടികള്‍ നേടിയ ചിത്രത്തിന് വിദേശത്ത് പോലും വൻ സ്വീകാര്യത ലഭിച്ചിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2022 6:06 PM IST