advertisement

മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ടീമിൻ്റെ പുതിയ സിനിമ; നിര്‍മ്മാണം ആന്‍റണി പെരുമ്പാവൂര്‍

Last Updated:

തിരക്കഥ എഴുത്തിലേക്ക് കടന്നെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നാണ് സത്യന്‍ അന്തിക്കാടിന്‌‍‍റെ പ്രതികരണം.

മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തന്‍റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമായിരിക്കുമെന്ന് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചു.  ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആകും സിനിമ നിര്‍മ്മിക്കുക. സിനിമയുടെ തിരക്കഥ എഴുത്തിലേക്ക് കടന്നെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നാണ് സത്യന്‍ അന്തിക്കാടിന്‌‍‍റെ പ്രതികരണം.
ജയറാമും മീരാ ജാസ്മിനും ഒന്നിച്ച മകള്‍ എന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് അവസാനമായി സംവിധാനം ചെയ്തത്. 2015ല്‍ മഞ്ജു വാര്യര്‍ നായികയായ എന്നും എപ്പോഴും എന്ന ചിത്രത്തിനായാണ് മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.
മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച അവിസ്മരണിയമായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരെയും ആവേശത്തിലാക്കി. 1984ല്‍ മുതല്‍ ആരംഭിച്ച മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് കോംബോയില്‍ അപ്പുണ്ണി, കളിയിൽ അൽപം കാര്യം, ടി.പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസുള്ളവർക്കു സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, വരവേൽപ്പ്, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, എന്നും എപ്പോഴും തുടങ്ങി നിരവധി സിനിമകള്‍ ഇതിനോടകം പിറന്നു.
advertisement
സൂപ്പര്‍താരത്തിന്‍റെ യാതൊരു വിധ ഭാരങ്ങളുമില്ലാത്ത സാധാരണക്കാരന്‍റെ വേഷപകര്‍ച്ചയായിരുന്നു സത്യന്‍ അന്തിക്കാട് സിനിമകളില്‍ മോഹന്‍ലാലിന്. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിനെ വീണ്ടും അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് തീര്‍ത്തും സന്തോഷകരമായ വാര്‍ത്ത തന്നെയാകും ഇത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ടീമിൻ്റെ പുതിയ സിനിമ; നിര്‍മ്മാണം ആന്‍റണി പെരുമ്പാവൂര്‍
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement