advertisement

വാലിബൻ ആള് ജപ്പാനാ; മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' ജപ്പാനിൽ റിലീസ് ചെയ്യും

Last Updated:

ചിത്രത്തിന്റെ ജാപ്പനീസ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വാർത്ത സ്ഥിരീകരിച്ചു

മലൈക്കോട്ടൈ വാലിബൻ
മലൈക്കോട്ടൈ വാലിബൻ
മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ (Malaikottai Valiban) 2026 ജനുവരി 17 ന് ജപ്പാനിൽ റിലീസ് ചെയ്യും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം പൂർണ്ണമായും ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്ത് രാജ്യത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ജാപ്പനീസ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വാർത്ത സ്ഥിരീകരിച്ചു. ഇന്ത്യൻ സിനിമയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന ഒരു വിപണിയിൽ പുതിയ ആഗോള പ്രേക്ഷകർക്ക് ഫാന്റസി ആക്ഷൻ ചിത്രം പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. 2024 ജനുവരി 25 ന് മലയാളത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും ഈ ചിത്രം ലോകമെമ്പാടും പ്രദർശിപ്പിച്ചു.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി.എസ്. റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യർ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്.
advertisement
മലൈക്കോട്ടൈ വാലിബൻ കേരളത്തിൽ 5.85 കോടി രൂപ കളക്ഷൻ നേടി അരങ്ങേറ്റം കുറിക്കുകയും, വിദേശങ്ങളിൽ നിന്നും ജിസിസിയിൽ നിന്നും അധിക വരുമാനം നേടുകയുമുണ്ടായി. ആദ്യ ദിവസം തന്നെ 12.27 കോടിയുടെ മൊത്തം കളക്ഷൻ നേടി, മോഹൻലാലിന്റെ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ഓപ്പണിംഗ് ഗ്രോസ് നേടിയ നാലാമത്തെ ചിത്രമായി സ്ഥാനം പിടിച്ചു. 2024 ഫെബ്രുവരി 13 ആയപ്പോഴേക്കും ചിത്രത്തിന്റെ ഏകദേശ ഗ്രോസ് 30 കോടി രൂപയായിരുന്നു.
Summary: Mohanlal-starrer Malaikottai Valiban will release in Japan on January 17, 2026. Directed by Lijo Jose Pellissery, the film will be fully dubbed in Japanese and released in theaters in the country. Director Lijo Jose Pellissery confirmed the news by sharing the film's Japanese poster on social media
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
വാലിബൻ ആള് ജപ്പാനാ; മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' ജപ്പാനിൽ റിലീസ് ചെയ്യും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement