Thudarum: 'തുടരും' ഒടിടിയിൽ തുടരും; പുതിയ ടീസര്‍ പുറത്ത്
- Published by:ASHLI
- news18-malayalam
Last Updated:
തുടരും ആഗോളതലത്തില്‍ 232.25 കോടി നേടിയിട്ടുണ്ട്
മോഹൻലാൽ ചിത്രം 'തുടരും' ഒടിടിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് പുതിയ ടീസര്‍ പുറത്തുവിട്ടു. മെയ് 30 മുതൽ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് ശോഭനയായിരുന്നു.
മലയാളികളുടെ പ്രിയ ജോഡികൾ ഏറെ വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമ്മിച്ചത്. തുടരും ആഗോളതലത്തില്‍ 232.25 കോടി നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും. എമ്പുരാന് ശേഷമുള്ള മോഹൻലാലിന്റെ വിജയ ചിത്രമായിരുന്നു തുടരും. തീയേറ്ററിൽ മികച്ച നേട്ടമാണി സിനിമ നേടിയത്.
advertisement
ജിയോഹോട്ട്സ്റ്റാറിൽ തുടരും!
Thudarum will be streaming from 30 May only on JioHotstar.@mohanlal @shobana_actor @Rejaputhra_VM @talk2tharun#Thudarum #JioHotstar #JioHotstarMalayalam #ThudarumOnJioHotstar #Mohanlal #Shobhana #MalayalamCinema #Mollywood #ThudarumMovie… pic.twitter.com/9DPjB8zio3
— JioHotstar Malayalam (@JioHotstarMal) May 26, 2025
advertisement
ചിത്രത്തിൽ പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 27, 2025 10:22 PM IST