Thudarum: ബോക്സ് ഓഫീസിൽ 200 കോടി തിളക്കവുമായി 'തുടരും'; നന്ദി പറഞ്ഞ് മോഹൻലാൽ
- Published by:ASHLI
- news18-malayalam
Last Updated:
രണ്ടുമാസത്തിനിടയിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും
ബോക്സ് ഓഫീസിൽ 200 കോടി തിളക്കവുമായി 'തുടരും'. മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ഏപ്രിൽ 25നാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമ കേരളാ ബോക്സ് ഓഫീസിലെ ടോപ് ഗ്രോസറായി മാറിയത്. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസിൽ 200 കോടി കടന്നിരിക്കുകയാണ്.
ചില യാത്രകൾക്ക് വലിയ ശബ്ദങ്ങൾ ആവശ്യമില്ല, മുന്നോട്ട് കൊണ്ടുപോകാൻ ഹൃദയങ്ങൾ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും സ്ഥാനം നേടി.
എല്ലാ സ്നേഹത്തിനും നന്ദി എന്നാണ് ചിത്രം 200 കോടി നേടിയ വേളയിൽ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതോടെ രണ്ടുമാസത്തിനിടയിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും.
മാർച്ചിൽ റിലീസ് ചെയ്ത എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. അതേസമയം തുടരും എന്ന സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയെന്നാണ് മലയാളി പ്രേക്ഷകരുടെ അഭിപ്രായം.
advertisement
ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 11, 2025 6:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Thudarum: ബോക്സ് ഓഫീസിൽ 200 കോടി തിളക്കവുമായി 'തുടരും'; നന്ദി പറഞ്ഞ് മോഹൻലാൽ