HOME » NEWS » Film »

Barroz Mohanlal | ബറോസ് ചിത്രീകരണം നാളെ മുതൽ, ഒപ്പമുണ്ടാവണമെന്ന് മോഹൻലാൽ

Mohanlal will start shooting of his movie Barroz on March 24 | പ്രേക്ഷകരുടെ അനുഗ്രഹം തേടി മോഹൻലാൽ ഫേസ്ബുക് വീഡിയോയിൽ

News18 Malayalam | news18-malayalam
Updated: March 23, 2021, 8:58 PM IST
Barroz Mohanlal | ബറോസ് ചിത്രീകരണം നാളെ മുതൽ, ഒപ്പമുണ്ടാവണമെന്ന് മോഹൻലാൽ
മോഹൻലാൽ
  • Share this:
'വിസ്മയമെന്നതിന്‌, നമ്മൾ നൽകുന്ന മറു പേര്'; മോഹൻലാലിന്റെ ആരാധികയുടെ കഥയിലൂടെ പറഞ്ഞ ചിത്രത്തിലെ ഗാനത്തിലെ ഒരു വരിയാണിത്. വിസ്മയം എന്ന വാക്ക് മോഹൻലാലിൻറെ ജീവിതത്തിലുടനീളം ചേർന്ന് നിൽക്കുന്നു. ഇപ്പോൾ സംവിധാനം എന്ന വിസ്മയത്തിലേക്കു കടക്കുന്നതിനു മുൻപായി തന്നെ ചേർത്തുപിടിച്ച ആരാധകരുടെ അനുഗ്രഹം തേടുകയാണ് മോഹൻലാൽ.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലെ മോഹൻലാലിൻറെ വാക്കുകൾ കേൾക്കാം:

"ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിർവാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി, നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു," മോഹൻലാൽ പറഞ്ഞു.അതെ, മോഹൻലാൽ എന്ന സംവിധായകന്റെ 'ബറോസ്' എന്ന സിനിമയുടെ ചിത്രീകരണം നാളെ മുതൽ തുടങ്ങുകയാണ്.

പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് 'ബാറോസ്: ഗാർഡ്യൻ ഓഫ് ഡി'ഗാമാസ് ട്രെഷർ'. കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

ബാറോസ്: ഗാർഡിയൻ ഓഫ് ഡി'ഗാമാസ് ട്രെഷർ എന്ന പേരിലെ നോവൽ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷം മോഹൻലാൽ ചെയ്യും. ഗോവയും പോർട്ടുഗലുമാണ്‌ പ്രധാന ലൊക്കേഷനുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.

2019 ഏപ്രിൽ മാസത്തിലാണ് താൻ സംവിധായകനാകാൻ പോകുന്ന വിവരം മോഹൻലാൽ തന്റെ ബ്ലോഗിൽ കുറിച്ചത്.

കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്‍റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്‍റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ.

Summary: Mohanlal posts a video seeking blessings of audience, a day ahead of starting the shooting of his movie 'Barroz: Guardian of D'Gama's Treasure'. This is the first directorial of the veteran actor. The 3D film has Prithviraj Sukumaran, Prathap Pothen et.al. onboard
Published by: user_57
First published: March 23, 2021, 8:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories