മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം 'വൃഷഭ'യുടെ ചിത്രീകരണം പൂര്‍ത്തിയായി
- Published by:Sneha Reghu
- news18-malayalam
Last Updated:
സിനിമയ്ക്കുവേണ്ടി പ്രവർത്തിച്ച സംവിധായകന്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം മോഹന്‍ലാല്‍ നന്ദി പറഞ്ഞു
മോഹൻലാൽ നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രീകരണം പൂർത്തീകരിച്ച വിവരം സോഷ്യൽമീഡിയയിലൂടെ മോഹൻലാലാണ് അറിയിച്ചത്. ചിത്രം അടുത്ത ദീപാവലിയ്ക്കാണ് തിയേറ്ററുകളിലെത്തുന്നത്.
ചിത്രീകരണം പൂര്‍ത്തിയായതോടെ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ഇതിന്റെ വീഡിയോ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
സിനിമയ്ക്കുവേണ്ടി പ്രവർത്തിച്ച സംവിധായകന്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം മോഹന്‍ലാല്‍ നന്ദി പറഞ്ഞു. തന്നെ വിശ്വസിച്ച നിര്‍മാതാക്കള്‍ക്കും അദ്ദേഹം നന്ദി ആശംസിച്ചു. നന്ദകിഷോറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനു പുറമേ ഷനായ കപൂര്‍, സി.എച്ച്. ചന്ദ്രകാന്ത്, മഹേന്ദ്ര രാജ്പുത്ത്, രാഗിണി ദ്വിവേദി എന്നിങ്ങനെയുള്ള താരനിരയുണ്ട് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മൈസൂരിൽ ആയിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ പൂർത്തിയായത്. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുൾ മോഹൻലാൽ, റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ ഡ്രമാറ്റിക്ക് രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടു. ചിത്രം മികച്ച രീതിയിൽ തന്നെ എത്തണമെന്നുള്ളതുകൊണ്ട് കഠിനപ്രയത്നത്തിലാണ് അണിയറപ്രവർത്തകർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 03, 2025 3:17 PM IST