advertisement

സൗബിനും പൂജ ഹെഗ്‌ഡെയും ആടിപൊടിച്ച മോണിക്ക പാടിയ സുഭലാഷിണി മലയാളത്തിൽ; ഭരതനാട്യം 2: മോഹിനിയാട്ടം സിനിമയിലെ ഗാനം

Last Updated:

തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10ന് തിയെറ്ററുകളിൽ എത്തും

ഭരതനാട്യം 2: മോഹിനിയാട്ടം
ഭരതനാട്യം 2: മോഹിനിയാട്ടം
സൗബിനും പൂജ ഹെഗ്‌ഡെയും ആടിപൊടിച്ച മോണിക്ക ഗാനത്തിന് പിന്നിലെ ശബ്ദം മലയാളത്തിൽ. വാഴ, തലവര എന്നീ ചിത്രങ്ങൾക്ക് ശേഷം ഇലക്ട്രോണിക്ക് കിളി സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുത്തു. ഗാനം ആലപിച്ചിരിക്കുന്നത് 'മോണിക്ക' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ സുഭലാഷിണിയാണ്.
തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന 'ഭരതനാട്യം 2: മോഹിനിയാട്ടം' ഏപ്രിൽ 10ന് തിയെറ്ററുകളിൽ എത്തും.
കൃഷ്ണദാസ് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
advertisement
സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌; ഛായാഗ്രഹണം : ബബ്ലു അജു, ചിത്രസംയോജനം : ഷഫീഖ് വി.ബി., സംഗീതം : ഇലക്ട്രോണിക് കിളി, കലാസംവിധാനം : ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം : ധനുഷ് നായനാർ, ശബ്ദമിശ്രണം : വിപിൻ നായർ,
വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ചമയം : മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ.എം., പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പി.ആർ.ഒ. : എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.
advertisement
Summary: Voice behind the song Monica, which was a hit for Soubin and Pooja Hegde, is in Malayalam. The lyrics of the song, which is being composed by Electronic Kili after the films Vazha and Thalavara, have been penned by Muthu. The song is sung by Subhalashini, who is famous for the song 'Monika'.'Bharatanatyam 2: Mohiniyattam', produced under the banner of Thomas Thiruvalla Films and Saiju Kurup Entertainments, will hit the theatres on April 10
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
സൗബിനും പൂജ ഹെഗ്‌ഡെയും ആടിപൊടിച്ച മോണിക്ക പാടിയ സുഭലാഷിണി മലയാളത്തിൽ; ഭരതനാട്യം 2: മോഹിനിയാട്ടം സിനിമയിലെ ഗാനം
Next Article
advertisement
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
  • ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്‍റ് പ്രസംഗിച്ചു

  • മുസ്ലീം രാജ്യങ്ങൾക്കിടയിലെ ഭിന്നതയിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ഇസ്രായേലാണെന്ന് പെസെഷ്കിയാൻ

  • അമേരിക്കയും ഇസ്രായേലും ഇറാന്റെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് ഇറാൻ തിരിച്ചടിച്ചു

View All
advertisement