Nayanthara | ഇനി 'ലേഡി സൂപ്പർസ്റ്റാർ 75'; പുതിയ ചിത്രവുമായി നയൻ‌താര

Last Updated:

75th movie of Nayanthara titled Lady Superstar 75 begins | നവാഗതനായ നിലേഷ് കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജയ്, സത്യരാജ്, റെഡിൻ കിംഗ്സ്ലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

നയൻതാരയുടെ (Nayanthara) 75-ാമത് ചിത്രം പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. 'ലേഡി സൂപ്പർസ്റ്റാർ 75' (Lady Superstar 75) എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ZEE സ്റ്റുഡിയോസ്, ട്രൈഡന്റ് ആർട്സ്, നാദ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്.
നവാഗതനായ നിലേഷ് കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജയ്, സത്യരാജ്, റെഡിൻ കിംഗ്സ്ലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളെയും ഇതിവൃത്തത്തെയും കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുതിയ പ്രൊജക്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ, തന്റെ കന്നി ചിത്രത്തിനായി ഇത്രയും അഭിമാനകരമായ നിർമ്മാണ കമ്പനിയുമായി സഹകരിച്ചതിൽ താൻ അനുഗ്രഹീതനും നന്ദിയുള്ളവനുമാണെന്ന് സംവിധായകൻ നിലേഷ് പറഞ്ഞു. "ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഈ സിനിമയുടെ നായികയായി എന്നതിൽ അഭിമാനം. ഇത് അവരുടെ 75-ാമത്തെ ചിത്രമായതിനാൽ, അവർക്ക് ഞങ്ങളിലുള്ള വിശ്വാസം നിലനിർത്തുന്നതിൽ ഞാൻ പ്രതിജ്ഞാബദ്ധനാണ്. സിനിമാനിർമ്മാണത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും പഠിപ്പിച്ചുവെന്ന് സംവിധായകൻ നിലേഷ് അവകാശപ്പെടുന്ന തന്റെ ഗുരുവായ സംവിധായകൻ ശങ്കറിന് ഈ ചിത്രം സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
advertisement
'ലേഡി സൂപ്പർസ്റ്റാർ 75' ന്റെ ഛായാഗ്രഹണം ദിനേശ് കൃഷ്ണനും എഡിറ്റിംഗ് പ്രവീൺ ആന്റണിയും കലാസംവിധാനം ജാക്കിയും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാരൂഖ് ഖാനൊപ്പം നയൻസ് 'ജവാൻ' എന്ന സിനിമയിൽ നായികാവേഷം ചെയ്യുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ യുവ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്ലിയാണ്. രാജാറാണി, തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷമാണ് ആറ്റ്ലി കിങ് ഖാനൊപ്പം തന്‍റെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം,തെലുങ്ക്, കന്നട ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍സിന്‍റെ ബാനറില്‍ ഗൗരി ഖാനാണ്.
advertisement
മുഖം പ്രത്യേകരീതിയിൽ മറച്ചുകൊണ്ടുള്ള ഷാരൂഖിന്‍റെ രൂപമാണ് പോസ്റ്ററിലുള്ളത്. ഇത് വളരെ പ്രത്യേകതകളുള്ള ചിത്രമാണെന്നാണ് ഷാരൂഖ് ജവാനെക്കുറിച്ച് പറഞ്ഞത്. ചില ഒഴിവാക്കാൻ പറ്റാത്ത പ്രശ്‌നങ്ങൾ ഞങ്ങൾക്ക് ചുറ്റും നടന്നതുതുകൊണ്ട് കാത്തിരിക്കേണ്ടി വന്ന സിനിമയാണിത്. കുറച്ചാളുകളുടെ കഠിന പരിശ്രമം അത് പ്രാവർത്തികമാക്കി. ചിത്രത്തിന്റെ കോ പ്രൊഡ്യൂസറിന് നന്ദി പറയുന്നു. ജവാനിലൂടെ ആ സ്വപ്‌നം ജീവിതത്തിലേക്ക് വരുന്നു'. ഷാരൂഖ് കുറിച്ചു.
യോ​ഗി ബാബു, സാനിയ മൽഹോത്ര, സുനിൽ ​ഗ്രോവർ എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ. ആറ്റ്ലി, നയൻതാര, യോ​ഗി ബാബു എന്നിവരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രമിറങ്ങും. അഞ്ച് ഭാഷകളിലുള്ള പോസ്റ്ററുകൾ തന്നെയാണ് അണിയറപ്രവർത്തകർ ഇറക്കിയിരിക്കുന്നത്. 2023 ജൂണ്‍ 2ന് ചിത്രം തിയേറ്ററുകളിലെത്തും.
advertisement
Summary: The 75th movie of Nayanthara, tentatively titled 'Lady Superstar 75' starts rolling with a pooja ceremony
മലയാളം വാർത്തകൾ/ വാർത്ത/Film/
Nayanthara | ഇനി 'ലേഡി സൂപ്പർസ്റ്റാർ 75'; പുതിയ ചിത്രവുമായി നയൻ‌താര
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement