നിത്യ ഹരിത നായകൻ ഉറങ്ങുന്നതിവിടെ!

Last Updated:
മലയാളത്തിൽ എക്കാലവും നിത്യ ഹരിത നായകൻ ഒരാളേയുള്ളൂ, പ്രേം നസീർ. അനശ്വര വേഷങ്ങളും ഗാനങ്ങളും അത്രയേറെയുണ്ട് ഇദ്ദേഹത്തെ ഓർക്കാൻ. പക്ഷെ ആ പ്രതിഭ അന്തിയുറങ്ങുന്നയിടം കണ്ടാൽ ആർക്കും തൊണ്ടയൊന്നിടറും. പുല്ലു കയറി ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ് തിരുവനന്തപുരം ചിറയിൻകീഴിലെ ഖബർ സ്ഥാനത്തിന്റെ അവസ്ഥ. മണ്ണിൽ നിന്നും എഴുന്നേറ്റു നിൽക്കുന്ന പേര് കൊത്തിയ കല്ല് മാത്രമാണ് ഭൂമിക്കിടയിൽ അന്ത്യ വിശ്രമം കൊള്ളുന്നതാരെന്നു തിരിച്ചറിയാനുള്ള ഏക പോംവഴി. നിർമ്മാതാവ് സി.വി. സാരഥിയാണ് അവഗണിക്കപ്പെട്ട നിലയിലെ അന്ത്യ വിശ്രമ സ്ഥാനത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
"ഒരു കാലത്തു മലയാള സിനിമ ആശ്രയിച്ചിരുന്ന മനുഷ്യന്റെ സ്മാരകശിലയാണിത്. വർഷങ്ങളോളം, ഇദ്ദേഹം ഒറ്റൊരാൾ മലയാളം സിനിമയെ കൊണ്ട് പോയി. സിനിമയെന്നാൽ ഇതാണ്. തങ്ങൾക്കുമേൽ വെളിച്ചമുണ്ടായിരിക്കുന്നടുതോളം കാലം മൂല്യമുണ്ടാവും. വെള്ളി വെളിച്ചത്തിൻ കീഴിൽ നിന്നും മാറിയാൽ, നിങ്ങൾ എന്തെന്നോ, എന്ത് ചെയ്തിട്ടുണ്ടെന്നോ വിസ്മരിക്കപ്പെടുന്നു. എന്നോട് ഉപദേശം തേടുന്നവരോടൊക്കെ പറയാറുണ്ട്, നിങ്ങൾ സിനിമയിൽ ഒരു സുരക്ഷിത സ്ഥാനത്തെത്തിയിട്ടില്ലെങ്കിൽ, സുഖകരമായ ജീവിതം സിനിമക്കായി വിട്ടു വരരുത്," ചിത്രത്തോടപ്പമുള്ള പോസ്റ്റിൽ പറയുന്നു.
advertisement
1989 ജനുവരി 16നു അന്നത്തെ മദ്രാസ്സിലായിരുന്നു പ്രേം നസീറിന്റെ അന്ത്യം. ചിറയിന്കീഴാണ് സ്വദേശം. നടൻ ഷാനവാസ് ഉൾപ്പെടെ നാല് മക്കളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
നിത്യ ഹരിത നായകൻ ഉറങ്ങുന്നതിവിടെ!
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement