• HOME
  • »
  • NEWS
  • »
  • film
  • »
  • Police Day | സി.വൈ.എസ്.പി. ഇടിക്കുള മാത്യുവായി നന്ദു, 'പോലീസ് ഡേ' ചിത്രീകരണം തിരുവനന്തപുരത്ത്

Police Day | സി.വൈ.എസ്.പി. ഇടിക്കുള മാത്യുവായി നന്ദു, 'പോലീസ് ഡേ' ചിത്രീകരണം തിരുവനന്തപുരത്ത്

പൊലീസ് അന്വേഷണത്തിന്റെ അത്യന്തം ഉദ്വേഗം നിറഞ്ഞ ചലച്ചിത്രാവിഷ്ക്കാരമാണീ ചിത്രം

പോലീസ് ഡേ

പോലീസ് ഡേ

  • Share this:

    സമ്പൂർണ്ണ പൊലീസ് കഥ പറയുന്ന ‘പോലീസ് ഡേ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരകുളത്തെ എം.ആർ. ഹൗസിംഗ് വില്ലയിലാണ് ചിത്രീകരണം. ഏപ്രിൽ 11 ചൊവ്വാഴ്ചയാണ് ചിത്രീകരണം ആരംഭിച്ചത്.

    ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഇവിടെ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകനായ സന്തോഷ് മോഹൻ പറഞ്ഞു. ഡി.വൈ.എസ്.പി. ഇടിക്കുള മാത്യുവിന്റെ വീടാണ് ഈ വില്ലയിൽ ചിത്രീകരിക്കുന്നത്. നന്ദുവാണ് സി.വൈ.എസ്.പി. ഇടിക്കുള മാത്യുവിനെ അവതരിപ്പിക്കുന്നത്.

    ഇടിക്കുള മാത്യുവിന്റെ മരണമാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണം, ഡിപ്പാർട്ട്മെന്റിനെ അത്രമാത്രം പിടിച്ചു കുലുക്കാൻ പോന്നതായിരുന്നു. പോലീസും ഭരണകൂടവും സടകുടഞ്ഞെഴുന്നേറ്റു അന്വേഷണം ഊർജിതമാക്കി ഒരു പ്രത്യേക ടീമിനെത്തന്നെ നിയോഗിച്ചു. പൊലീസ് അന്വേഷണത്തിന്റെ അത്യന്തം ഉദ്വേഗം നിറഞ്ഞ ചലച്ചിത്രാവിഷ്ക്കാരമാണീ ചിത്രം.

    Also read: Adi movie | അഭിമുഖങ്ങളിൽ കാണുന്ന ഷൈൻ ടോം ആകില്ല ഇത്; ‘അടി’ തിയേറ്ററിലേക്ക്

    ടിനി ടോം ആണ് അന്വേഷണ സംഘത്തിലെ പ്രധാനി. നന്ദുവാണ് ഡി.വൈ.എസ്.പി. ഇടിക്കുള മാത്യുവിനെ അവതരിപ്പിക്കുന്നത്. ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, നോബി, അൻസിബ, ശ്രീധന്യ എന്നിവരും നാടക, സീരിയൽ രംഗങ്ങളിൽ വർത്തിക്കുന്ന നിരവധി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

    നന്ദു, ഹരീഷ് കണാരൻ, അൻസിബ ധർമ്മജൻ ബൊൾഗാട്ടി എന്നിവർ ഇതിനകം ചിത്രത്തിൽ ജോയിൻ ചെയ്തു കഴിഞ്ഞു. മനോജ് ഐ.ജി.യുടേതാണ് തിരക്കഥ.

    സംഗീതം – ഡിനു മോഹൻ, ഛായാഗ്രഹണം – ഇന്ദ്രജിത്ത് എസ്., എഡിറ്റിംഗ് – രാകേഷ് അശോക, കലാസംവിധാനം – രാജു ചെമ്മണ്ണിൽ, കോസ്റ്റ്യും ഡിസൈൻ – റാണാ പ്രതാപ്, മേക്കപ്പ്- ഷാമി, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ -രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്‌ – അനു പള്ളിച്ചൽ.

    സദാനന്ദ സിനിമാസിന്റെ ബാനറിൽ സജു വൈദ്യാർ ഈ ചിത്രം നിർമ്മിക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

    Published by:user_57
    First published: