Chiranjeevi Sarja Death | നടി മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സാർജ അന്തരിച്ചു
Last Updated:
2017ൽ വിവാഹം നിശ്ചയിച്ച് 2018ലാണ് നടി മേഘ്ന രാജുമായി ചിരഞ്ജീവി സർജ വിവാഹിതനായത്.
ബംഗളൂരു: പ്രശസ്ത മലയാളനടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സാർജ അന്തരിച്ചു. ഞായറാഴ്ചയാണ് 39കാരനായ ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നിരവധി മലയാളം - കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മേഘ്ന 2018ലാണ് കന്നഡ നടനായ ചിരഞ്ജീവിയെ വിവാഹം കഴിച്ചത്.
കഴിഞ്ഞദിവസം ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിരഞ്ജീവിയെ ആശുപത്രിയിൽ വേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശക്തമായ നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.
You may also like:പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സാർജ അന്തരിച്ചു [NEWS]ലോക്ക് ഡൗണില്‍ ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ധിച്ചു; കൂടുതൽ ടവറുകൾ സ്ഥാപിക്കാനൊരുങ്ങി കമ്പനികള്‍ [NEWS] റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; സിവിൽ പൊലീസ് പട്ടികയിലുള്ള ഉദ്യോഗാർഥികൾ ആശങ്കയിൽ [NEWS]
അതേസമയം, കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്രവങ്ങൾ പരിശോധനയ്ക്കായി എടുത്ത് അയച്ചിട്ടുണ്ട്. രോഗബാധിതനായത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല. ജയനഗറിലെ അപ്പോളോ ആശുപത്രിയിലാണ് ചിരഞ്ജീനി സർജയുടെ മൃതദേഹം ഇപ്പോൾ ഉള്ളത്. 2009ൽ 'ആയുദപ്രാമ' എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ സിനിമാജീവിതം ആരംഭിച്ചത്.
advertisement
2017ൽ വിവാഹം നിശ്ചയിച്ച് 2018ലാണ് നടി മേഘ്ന രാജുമായി ചിരഞ്ജീവി സർജ വിവാഹിതനായത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2020 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Chiranjeevi Sarja Death | നടി മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സാർജ അന്തരിച്ചു