advertisement

'ഇപ്പൊ കെട്ടുന്നില്ല എന്ന് പറഞ്ഞിട്ടില്ല'; ആദിൽ ഇബ്രാഹിം

Last Updated:

Adil Ibrahim captions his wedding photo in a funny way | മാസങ്ങൾക്ക് മുൻപ് അനിയന്റെ കല്യാണത്തിന് പറഞ്ഞ വാചകത്തിനുള്ള വിശദീകരണം സ്വന്തം കല്യാണ ഫോട്ടോക്ക് നൽകി ആദിൽ ഇബ്രാഹിം

നടനും അവതാരകനും മോഡലുമായ ആദിൽ ഇബ്രാഹിം ഇനി നമിതയ്ക്ക് സ്വന്തം. താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു വിവാഹം. വിവാഹ ഫോട്ടോ പങ്കിട്ട് ആദിൽ കുറിക്കുന്ന വാചകമാണ് രസകരം. അതിനു കാരണം ഈ വർഷം ഓഗസ്റ്റിൽ നടന്ന ആദിലിന്റെ അനുജന്റെ കല്യാണമാണ്.
അനിയന്റെ കല്യാണത്തിന് ചേട്ടന്റെ കല്യാണം എന്ന് എന്ന ചോദ്യം തുടക്കത്തിലേ പ്രതീക്ഷിച്ച് 'ഇല്ല ചോദിക്കണ്ട ഞാൻ ഇപ്പൊ കെട്ടുന്നില്ലാ' എന്നെഴുതിയ തൊപ്പി തലയിൽ വച്ച് കൊണ്ടാണ് ആദിൽ നടന്നത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഇപ്പറഞ്ഞയാൾ കെട്ടിയതു കണ്ട് ആരാധകർ ഇനി എന്ത് പറയും എന്നായാലും ആദിലിന് ഉത്തരമുണ്ട്.
'അപ്പൊ കിട്ടുന്നില്ല എന്നേ പറഞ്ഞുള്ളു, ഇപ്പൊ കെട്ടുന്നില്ല എന്ന് പറഞ്ഞിട്ടില്ല' എന്നാണ് ആദിലിന്റെ ഫോട്ടോ ക്യാപ്‌ഷൻ. തങ്ങളെ രണ്ടുപേരെയും ആശിർവദിക്കണം എന്നും ആദിൽ പ്രേക്ഷകരോട് വിനയപൂർവം അഭ്യർത്ഥിക്കുന്നു.
advertisement
ആദിലിന്റെ വിവാഹ വീഡിയോ കാണാം
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇപ്പൊ കെട്ടുന്നില്ല എന്ന് പറഞ്ഞിട്ടില്ല'; ആദിൽ ഇബ്രാഹിം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement