HOME /NEWS /Film / Fast and Furious 9| പോൾ വാക്കർ ഇല്ലാതെ വീണ്ടും ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്; പ്രിയ സുഹൃത്തിനെ കുറിച്ച് വിൻ ഡീസൽ

Fast and Furious 9| പോൾ വാക്കർ ഇല്ലാതെ വീണ്ടും ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്; പ്രിയ സുഹൃത്തിനെ കുറിച്ച് വിൻ ഡീസൽ

Image: Instagram

Image: Instagram

പോൾ വാക്കർ എന്ന നടൻ ഓർമയായിട്ട് 8 വർഷം പൂർത്തിയാകുകയാണ്. ഇതിനിടയിൽ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9 റിലീസിന് ഒരുങ്ങുന്നു.

  • Share this:

    ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ആരാധകർ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ് ബ്രയാൻ ഒ'കോണർ. ഈ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പോൾ വാക്കർ എന്ന നടൻ ഓർമയായിട്ട് 8 വർഷം പൂർത്തിയാകുകയാണ്. ഇതിനിടയിൽ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9 റിലീസിന് ഒരുങ്ങുന്നു.

    ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9 ന്റെ പ്രീമയറിന് മുമ്പ് വിൻ ഡീസൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം പോൾ വാക്കറിനൊപ്പമുള്ളതാണ്. സഹതാരങ്ങൾ എന്നതിലുപരി വിൻ ഡീസലിന്റെ അടുത്ത സുഹൃത്തും സഹോദരതുല്യനുമായിരുന്നു പോൾ വാക്കർ.

    പുതിയ ചിത്രത്തിന്റെ പ്രീമിയറിന് തൊട്ടുമുമ്പായി പോളിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിൻഡീസൽ കുറിച്ചതും അതുതന്നെയായിരുന്നു.









    View this post on Instagram






    A post shared by Vin Diesel (@vindiesel)



    പോൾ വാക്കറിന്റെ മകൾ മെഡോ വാക്കറുമായും വിൻ ഡീസലും കുടുംബവും അടുത്ത ബന്ധം പുലർത്തുന്നു. 2013 നവംബർ 30ന് കാർ അപകടത്തിൽ പോൾ വാക്കർ കൊല്ലപ്പെടുമ്പോൾ മകൾക്ക് വെറും പതിനാല് വയസ്സായിരുന്നു പ്രായം. കഴിഞ്ഞ വർഷം മെഡോയുടെ 21ാം ജന്മദിനത്തിൽ തന്റെ മക്കൾക്കൊപ്പമുള്ള മെഡോയുടെ ചിത്രം വിൻഡീസൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.









    View this post on Instagram






    A post shared by Vin Diesel (@vindiesel)



    2013 ൽ ഉണ്ടായ ഫിലിപ്പീൻസ് ചുഴലിക്കാറ്റിന് ഇരയായവരെ സഹായിക്കാൻ വേണ്ടി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു പോൾ വാക്കർ അപകടത്തിൽ പെട്ടത്.

    You may also like:പൃഥ്വിരാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലും മോഹൻലാൽ നായകൻ; കല്യാണി പ്രിയദർശനും പ്രധാനവേഷത്തിൽ

    2001 ലാണ് ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ആദ്യ സിനിമയിലൂടെ പോൾ വാക്കറും വിൻഡീസലും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ചിത്രത്തിന്റെ ആറ് ഭാഗങ്ങളിൽ ഇരുവരും ആറ് ഭാഗങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു. ചിത്രത്തിന്റെ ഏഴാം ഭാഗം പുരോഗമിക്കുന്നതിനിടയിലായിരുന്നു പോൾ വാക്കർ അപകടത്തിൽ പെട്ട് മരിക്കുന്നത്. ഫ്യൂരിയസ് 7 ന്റെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായ സമയത്തായിരുന്നു ദുരന്തം. തുടർന്ന് പോൾ വാക്കറിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തികൊണ്ടു തന്നെ ഫ്യൂരിയസ് 7 പുറത്തിറങ്ങി. പോൾ വാക്കറിന്റെ സഹോദരന്മാരായ കോഡിയും കാലെബും ചേർന്നാണ് ചില രംഗങ്ങൾ അഭിനയിച്ച് പൂർത്തിയാക്കിയത്.









    View this post on Instagram






    A post shared by Vin Diesel (@vindiesel)



    ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് നിർമാതാക്കളായ യൂണിവേഴ്സൽ ഫിലിം പോൾ വാക്കറിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജീവിതവും കരിയറും ഉൾപ്പെടുത്തി 'ഐ ആം പോൾ വാക്കർ' എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു.

    ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഒമ്പതാം ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്നത്. അടുത്ത മാസം ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് ഭാഗങ്ങളോടുകൂടി ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് അവസാനിപ്പിക്കുമെന്ന് വിൻ ഡീസൽ മുമ്പ് പറഞ്ഞിരുന്നു.

    First published:

    Tags: Fast and Furious, Hollywood, Hollywood movies