നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങൾ തന്നെയായിരുന്നു കരിമണൽ ഖനനത്തിൽ സ്വന്തം നാട് കടലിലേക്കൊലിച്ചു പോകുന്നത് കണ്ടു നിൽക്കേണ്ടി വരുന്ന ആലപ്പാടിലെ മനുഷ്യരെക്കുറിച്ച് പൃഥ്വിരാജിനും ഉണ്ടായിരുന്നത്. ഈ കാലഘട്ടത്തിന്റെ ട്രെൻഡായ ഒരു ഹാഷ്ടാഗ് ക്യാംപെയ്‌നിന് പൃഥ്വിയും ഒരു ഫേസ്ബുക് പോസ്റ്റിലൂടെ ഭാഗമായി. പ്രചാരണങ്ങൾ ഹാഷ്ടാഗുകളിൽ ഒതുങ്ങുന്നുവെന്ന ഖേദം പ്രകടിപ്പിച്ചു തന്നെ പൃഥ്വി ആലപ്പാടിന് വേണ്ടി സംസാരിച്ചു. താരങ്ങളുടെ ഇടപെടലിലൂടെ അങ്ങനെ ഒരു സാമൂഹിക വിഷയം സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കപ്പെട്ടു. എന്നാൽ ആരും അറിയാത്ത ഒരു കാര്യം കൂടി പൃഥ്വി ചെയ്തു. അന്ന് യു.കെ. കേന്ദ്രമായുള്ള ട്വിറ്റർ മൊമെന്റ്‌സ് ഇന്ത്യക്ക് പൃഥ്വിയുടെ ഒരു കുറിപ്പെത്തി. ശേഷം.
"ആലപ്പാടിനെക്കുറിച്ചുള്ള 100 ശതമാനം വിവരങ്ങൾ എൻ്റെ പക്കൽ ഇല്ലെന്ന് ഇപ്പോഴും സമ്മതിക്കുന്നു. ഈ വിഷയത്തിന് മുഖ്യധാരാ മാധ്യമങ്ങളിൽ ശ്രദ്ധ കിട്ടുന്നില്ലെന്നതെനിക്ക് വിചിത്രമായി തോന്നി. ട്വിറ്റർ മൊമെന്റ്‌സ് ഇന്ത്യ കൈകാര്യം ചെയ്യുന്നത് യു.കെ.യിലാണ്. ഇവിടെ ഇങ്ങനൊരു പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടി, എന്തെങ്കിലും ചെയ്‌താൽ നന്നായിരിക്കുമെന്ന് പറഞ്ഞ് ഞാൻ അവർക്കെഴുതി. അവരതു പഠിച്ച് അവരുടെ ഒരു മോമെന്റ്റ് സൃഷ്ടിച്ചു. അങ്ങനെ ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റി."
പക്ഷെ സമൂഹ മാധ്യമങ്ങളിലെ കാംപെയ്‌നുകൾ പണ്ടത്തെ പോലെ ഫലവത്താകുന്നുണ്ടോയെന്ന ശങ്കയെക്കുറിച്ചു പൃഥ്വി കൂടുതൽ സംസാരിക്കുന്നു. "ഹാഷ്ടാഗുകളിൽ മാത്രമായി പോകുമോ നമ്മുടെയീ അഭിപ്രായ പ്രകടനം എന്നെനിക്ക് ഭയമുണ്ട്. അതാവാത്തടുത്തോളം കാലം പ്രശ്നങ്ങൾക്ക് ശ്രദ്ധ ലഭിക്കാൻ ഇതൊരു വൻ പ്ലാറ്റുഫോം ആണ്," ന്യൂസ് 18 കേരളത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പൃഥ്വി പറയുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.