'ട്വന്‍റി 20' പോലെ പുതിയ ചിത്രം ഒരുക്കാൻ 'അമ്മ'; ക്രൈം ത്രില്ലർ സംവിധാനം ചെയ്യുന്നത് പ്രിയദർശനും രാജീവ് കുമാറും ചേർന്ന്

Last Updated:

ചിത്രത്തിന് പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും 'അമ്മ' ഒരുക്കുന്നുണ്ട്. ഇതടക്കമുള്ള ബാക്കി വിവരങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കുമെന്നും മോഹൻലാൽ

'ട്വന്‍റി 20' പോലെ താരനിബിഡമായ മറ്റൊരു ചിത്രം കൂടി ഒരുക്കാൻ താരസംഘടനയായ അമ്മ. ക്രൈം ത്രില്ലറായി വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനും ടി.കെ രാജീവ് കുമാറും ചേർന്നാണ്. പുതിയ സിനിമയുടെ വിവരം പ്രസിഡന്‍റ് മോഹൻലാൽ തന്നെയാണ് പുറത്തുവിട്ടത്.  അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടുള്ള ചടങ്ങിലാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം താരം നടത്തിയത്. സിനിമയുടെ പോസ്റ്റർ റിലീസും  നടന്നു.
ആശീർവാദം സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നതും രാജീവ് കുമാർ തന്നെയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സിനിമാ മേഖലയ്ക്കുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇത്തരമൊരു ഉദ്യമം എന്നാണ് മോഹൻലാൽ അറിയിച്ചത്. 'ഏകദേശം ഏകദേശം 135ഓളം പ്രവർത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്'.ചിത്രത്തിന്‍റെ അണിയറവിവരങ്ങൾ പങ്കുവച്ചു കൊണ്ട് മോഹൻലാൽ വ്യക്തമാക്കി.
advertisement
ചിത്രത്തിന് പേര് നിർദേശിക്കാൻ പ്രേക്ഷകർക്കായി ഒരു മത്സരവും 'അമ്മ' ഒരുക്കുന്നുണ്ട്.  ചിത്രത്തിന്റെ ടൈറ്റില്‍ ഇനിയും നിശ്ചയിച്ചിട്ടില്ല.  ഈ പുതിയ സിനിമയ്ക്കായി ജനപങ്കാളിത്തം നേടാന്‍ ഒരു ടൈറ്റില്‍ മത്സരം നടത്തുകയാണ്  അണിയറക്കാര്‍. ചിത്രത്തിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവര്‍ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരിക്കും സമ്മാനം നൽകുക. മത്സരത്തിന്റെ വിശദാംശങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും മോഹൻലാൽ അറിയിച്ചു.
advertisement
താരപ്രൗഢിയോടെ ഒരുക്കിയ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം ഇന്ന് നടന്നിരുന്നു. കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അമ്മയ്ക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയത്. എറണാകുളം ദേശാഭിമാനി റോഡിൽ അഞ്ച് നിലകളിലായാണ് ഈ 'നക്ഷത്ര' സൗധം തലയുയർത്തി നിൽക്കുന്നത്. പത്ത് കോടി രൂപ ചെലവിലാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്. അത്യാധുനിക സൗകര്യമുള്ള കഫിറ്റേറിയ മുതൽ കോൺഫറൻസ് ഹാൾ വരെ ഇവിടെയുണ്ട്.
Also Read-'ഒറ്റയടിയ്ക്ക് ഒന്നര ലിറ്റർ വോഡ്ക'; യൂട്യൂബ് ലൈവ് സ്ട്രീമിംഗിനിടെ 60കാരന് ദാരുണാന്ത്യം
ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ ഏരിയയും സന്ദർശകർക്കായി പ്രത്യേക ഇരിപ്പിടവും. മലയാളത്തിലെ മൺമറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കൊളാഷ് ആണ് ഇവിടുത്തെ ആകർഷണം. ഓഫീസ് ജീവനക്കാർക്കായുള്ള മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അമ്മയുടെ സംഘടനാ യോഗങ്ങൾ നടക്കുന്ന കോൺഫറൻസ് ഹാളാണ് രണ്ടാം നിലയിൽ സജ്ജീകരിച്ചിരിക്കുന്നത്. 300ഓളം ഇരിപ്പിടങ്ങൾ ഇവിടെ ക്രമീകരിക്കാം. ഇതുവരെ ഹോട്ടലുകളിൽ നടത്തിയിരുന്ന അമ്മ ജനറൽ ബോഡി യോഗങ്ങളും ഇനി മുതൽ ഇവിടെ ആയിരിക്കും.
advertisement
മൂന്നാം നിലയിൽ മാധ്യമ സമ്മേളനങ്ങൾ വിളിച്ച് ചേർക്കാനുള്ള ഹാളാണ്. നൂറിലധികം മാധ്യമ പ്രവർത്തകർക്ക് ഇരിക്കാൻ കഴിയും. സിനിമാ പ്രദർശനത്തിനും ഇവിടെ സംവിധാനമുണ്ട്. സാംസ്കാരിക പരിപാടികൾക്കായി ഈ ഹാൾ വിട്ടുനൽകാനും ആലോചനയുണ്ട്.
നാലാം നിലയിൽ അംഗങ്ങൾക്ക് എഴുത്തുകാരുമായോ സംവിധായകരുമായോ കൂടിക്കാഴ്ച നടത്താനുള്ള ക്യാബിനുകളാണ്. സൗണ്ട് പ്രൂഫ് ഗ്ലാസു കൊണ്ട് വേർതിരിച്ചതാണ് ഈ മുറികൾ.അഞ്ചാം നിലയിൽ വിശാലമായ കഫറ്റേരിയ ആണ്. ഇനിയും താരങ്ങളുടെ ഒത്തുചേരലുകൾ അമ്മയുടെ ഈ ആസ്ഥാന മന്ദിരത്തിലാകും.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ട്വന്‍റി 20' പോലെ പുതിയ ചിത്രം ഒരുക്കാൻ 'അമ്മ'; ക്രൈം ത്രില്ലർ സംവിധാനം ചെയ്യുന്നത് പ്രിയദർശനും രാജീവ് കുമാറും ചേർന്ന്
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement