'ഒറ്റയടിയ്ക്ക് ഒന്നര ലിറ്റർ വോഡ്ക'; യൂട്യൂബ് ലൈവ് സ്ട്രീമിംഗിനിടെ 60കാരന് ദാരുണാന്ത്യം

Last Updated:

'മുത്തച്ഛൻ' എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി, ഒരു യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്താണ് ചലഞ്ചിൽ പങ്കെടുത്തത്.

പണം ലഭിക്കുന്നതിനായി വെല്ലുവിളി ഏറ്റെടുത്ത് മദ്യം കഴിച്ച അറുപതുകാരന് ദാരുണാന്ത്യം. റഷ്യൻ സ്വദേശിയായ യൂറി ദഷ്ചെകിൻ എന്നയാളാണ് മരിച്ചത്. 'മുത്തച്ഛൻ' എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി, ഒരു യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്താണ് ചലഞ്ചിൽ പങ്കെടുത്തത്. ഹോട്ട് സോസ് അല്ലെങ്കിൽ മദ്യം കഴിക്കണെന്നായിരുന്നു വെല്ലുവിളി. ഏറ്റവും കൂടുതൽ അകത്താക്കുന്നവർക്ക് പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
മദ്യം കഴിക്കാനായിരുന്നു യൂറിയുടെ തീരുമാനം. വോഡ്ക ആയിരുന്നു ഇതിനായി തെരഞ്ഞെടുപ്പ്. മത്സരം യൂട്യൂബിൽ ലൈവായി സ്ട്രീമിംഗ് നടത്തുകയും ചെയ്തു. ഒന്നര ലിറ്ററോളം വോഡ്ക അകത്തു ചെന്നതിന് പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. നൂറു കണക്കിന് ആളുകൾ ലൈവായി കണ്ടുകൊണ്ടിരിക്കെ ആയിരുന്നു യൂറിയുടെ ഞെട്ടിക്കുന്ന മരണം എന്നാണ് അന്തർദേശീയ മാധ്യമമായി ദി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്യുന്നത്.
advertisement
ഇക്കഴിഞ്ഞയാഴ്ച റഷ്യൻ നഗരമായ സ്മോളെങ്കിലാണ് സംഭവം അരങ്ങേറിയത്. യൂറിയുടെ മരണത്തിന് പിന്നാലെ തന്നെ അധികൃതർ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പണത്തിന് പകരം അപകടകരമായ പല കാര്യങ്ങളും ചെയ്യുന്ന നിരവധി വെല്ലുവിളികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകാറുണ്ട്. ആയിരക്കണക്കിന് ആളുകൾ കാഴ്ചക്കാരായി ലൈവ് സ്ട്രീം ചെയ്താണ് 'ട്രാഷ് സ്ട്രീമ്സ്' എന്ന പേരിൽ ഇത്തരം വെല്ലുവിളികൾ അരങ്ങേറുക.
Also Read-സണ്ണി ലിയോണിയെ കേരള പോലീസ് ചോദ്യം ചെയ്തു; പരിപാടിയില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി
യൂറിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തരം 'ട്രാഷ് സ്ട്രീമുകൾക്ക് വിലക്കേർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി അതിക്രമങ്ങൾക്ക് പ്രചോദനം നൽകുന്ന ഇത്തരം പരിപാടികൾ വിലക്കണമെന്നാണ് റഷ്യൻ സെനറ്റർ അലക്സി പുഷ്കോവ് അറിയിച്ചത്.
advertisement
മറ്റൊരു സംഭവത്തിൽ ലോക്ക് ഡൗണ്‍ ആയതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിപ്പോയ  93 വയസുകാരി ബിയർ ആവശ്യപ്പെട്ട സംഭവം വൈറലായിരുന്നു.അമേരിക്കയിലെ പെൻസിൽവാനിയയ്ക്കടുത്തുള്ള സെമിനോൾ സ്വദേശിനിയാണ് കൂടുതൽ ബിയർ വേണമെന്ന് ആവശ്യപ്പെട്ട രംഗത്തെത്തിയത്. തനിക്ക് ദിവസവും ഒരു കാൻ ബിയർ ലഭിക്കുന്നുണ്ടെന്നും, എന്നാൽ അത് മതിയാകില്ലെന്നും കൂടുതൽ ബിയർ വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
advertisement
ഒലിവ് വെറോനസി എന്ന വൃദ്ധയുടെ ആവശ്യം സോഷ്യൽ മീഡിയയിൽ വൈറലായത് വളരെ പെട്ടെന്നായിരുന്നു. ഐ നീഡ് മോർ ബിയർ എന്ന പ്ലക്കാർഡുമേന്തി മറ്റൊരു കൈയിൽ ബിയർ കാനും പിടിച്ചുനിൽക്കുന്ന ചിത്രമായിരുന്നു ഇത്. തന്‍റെ കൈയിലുള്ള ബിയർ ശേഖരം ഉടൻ തീരുമെന്നും പുറത്തുപോയി വാങ്ങാൻ മറ്റ് മാർഗമില്ലെന്നുമായിരുന്നു വെറോനസിയുടെ പരിഭവം.
ഏതായാലും ഒലിവ് വെറോനസിയുടെ ആവശ്യത്തിന് പരിഹാരമുണ്ടായത് വളരെ വേഗത്തിലായിരുന്നു. ഒരു പ്രമുഖ ബിയർ ബ്രാൻഡാണ് വെറോനസിയ്ക്ക് തുണയായി എത്തിയത് വൈകാതെ 15 കെയ്സ് ബിയർ അവരുടെ വീട്ടിലെത്തി
മലയാളം വാർത്തകൾ/ വാർത്ത/World/
'ഒറ്റയടിയ്ക്ക് ഒന്നര ലിറ്റർ വോഡ്ക'; യൂട്യൂബ് ലൈവ് സ്ട്രീമിംഗിനിടെ 60കാരന് ദാരുണാന്ത്യം
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement