Indrans | വീണ്ടും ഉദ്വേഗം നിറച്ച് ഇന്ദ്രൻസ്; 'വിത്തിൻ സെക്കൻഡ്‌സ്' ട്രെയ്‌ലർ

Last Updated:

മെയ് 12ന് റിലീസ് ചെയ്യുന്ന ചിത്രമാണ്

വിത്തിൻ സെക്കൻഡ്‌സ്
വിത്തിൻ സെക്കൻഡ്‌സ്
പ്രേക്ഷകരെ ആവേശം കൊള്ളിച്ച് ഇന്ദ്രൻസിന്റെ (Actor Indrans) ‘വിത്തിൻ സെക്കന്‍റ്സ്’ (Within Seconds) ട്രെയ്‌ലർ പുറത്തിറങ്ങി. വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത്‌ മെയ് 12ന് റിലീസ് ചെയ്യുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും വരുന്ന മൂന്ന് റൈഡർമാർ ഒരു ചെറിയ ഗ്രാമത്തിലെത്തുന്നതും അവിടെ നിന്നും മൂന്ന് പേരെ പരിചയപ്പെടുന്നു. അങ്ങനെ ഇവർ ആറു പേരും കൂടെ അപകട സാധ്യതയുള്ള ഒരു സ്ഥലത്തേക്ക് യാത്ര തിരിക്കുന്നു. അതിൽ ഒരാൾ മാത്രം തിരിച്ചുവരികയും ബാക്കി അഞ്ചു പേരെ കാണാതാവുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള അന്വേഷണവും അതേ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളുമാണ് കഥ.
അലൻസിയർ, സുധീർ കരമന, സാൻഡിനോ മോഹൻ, ബാജിയോ ജോർജ്, സെബിൻ, സിദ്ധിക്ക്, സന്തോഷ്‌ കീഴാറ്റൂർ, തലൈവാസൽ വിജയ്, സുനിൽ സുഖദ, ഡോ. സംഗീത് ധർമ്മരാജൻ, നാരായണൻകുട്ടി, ദീപു, ശംഭു, മുരുകേശൻ, ജയൻ ജെ.പി. മണക്കാട്, സരയൂ മോഹൻ, സീമ ജി. നായർ, അനു നായർ, നീനക്കുറുപ്പ്‌, വർഷ, അനീഷ, ഡോ. അഞ്ചു സംഗീത്, മാസ്റ്റർ അർജുൻ സംഗീത്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ അനിൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
ഡോ: സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. ബോള്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഛായാഗ്രഹണം- രജീഷ് രാമന്‍, എഡിറ്റിംഗ്- അയൂബ്ഖാന്‍, സംഗീതം- രഞ്ജിന്‍ രാജ്, കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, ഗാനങ്ങള്‍- അനില്‍ പനച്ചൂരാന്‍, മേക്കപ്പ്- ബൈജു ബാലരാമപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജെ.പി. മണക്കാട്, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്- മഹേഷ്, വിഷ്ണു, സൗണ്ട് ഡിസൈന്‍- ആനന്ദ് ബാബു, പ്രൊജക്റ്റ് ഡിസൈന്‍- ഡോ: അഞ്ജു സംഗീത്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, സ്റ്റില്‍സ്- ജയപ്രകാശ് ആതളൂര്‍, വാര്‍ത്താ പ്രചരണം- സുനിത സുനിൽ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം; ഡിസൈന്‍- റോസ്‌മേരി ലില്ലു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Indrans | വീണ്ടും ഉദ്വേഗം നിറച്ച് ഇന്ദ്രൻസ്; 'വിത്തിൻ സെക്കൻഡ്‌സ്' ട്രെയ്‌ലർ
Next Article
advertisement
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement