അനീഷ് അൻവർ (Aneesh Anwar) സംവിധാനം ചെയ്യുന്ന ‘രാസ്ത ഓൺ ദി വേ’ എന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ഒമാനിൽ പൂർത്തിയായി. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാസ്ത’. സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിന് 2013-ൽ നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിട്ടുണ്ട്. ഒമാനിലെ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിക്കുന്നു.
പ്രമുഖ ചാനലുകളിലടക്കം, ഏകദേശം 200ലധികം പരസ്യചിത്രങ്ങൾ ഒരുക്കിയ പരസ്യചിത്ര സംവിധായകൻ കൂടിയാണ് സംവിധായകൻ അനീഷ് അൻവർ.
സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി തുടങ്ങിവർക്കൊപ്പം ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാൻ സംരഭത്തിൽ ഭാഗമാകുന്നുണ്ട്.
ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നത്. മലയാള ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും ഒമാനിലെ പ്രവാസികളും, തദ്ദേശീയരും ഒരുപോലെ കൈകോർക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു.
ബി.കെ. ഹരിനാരായണൻ, വേണു ഗോപാൽ ആർ., അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ് എന്നിവരാണ് ഗായകർ.
എഡിറ്റർ- അഫ്തർ അൻവർ, മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്- പ്രേം ലാൽ പട്ടാഴി, കോസ്റ്യൂംസ്- ഷൈബി ജോസഫ്, ആർട്ട്- വേണു തോപ്പിൽ, പ്രൊജക്റ്റ് ഡിസൈനർ- സുധാ ഷാ, ഫിനാൻഷ്യൽ കൺട്രോളർ- രാഹുൽ ആർ. ചേരാൽ,
മസ്കറ്റിലും ബിദിയയിലുമായി ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ അടുത്ത ഷെഡ്യൂൾ കൊച്ചിയിലാരംഭിക്കും. മലയാളത്തിനു പുറമെ അറബിയിലും അവതരിപ്പിക്കുന്ന ചിത്രം വേൾഡ് വൈൽഡ് റിലീസിനായി ഒരുങ്ങുകയാണ്.
Summary: First schedule for Aneesh Anwar movie wrapped in Oman
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.