'ആ ദിവസം ഓർക്കുന്നു; ടെസിനൊപ്പം'
Last Updated:
ചെന്നൈ: നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫിന് പിന്തുണയുമായി ഒരാൾ രംഗത്തെത്തി. 19 വർഷം മുമ്പ് നടന്ന ആ സംഭവം ഓർക്കുന്നതായി അനിക് ഘോസൽ, ടെസ് ജോസഫിന്‍റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തു. അന്ന് ചെന്നൈയിലെ ഹോട്ടലിലും താനും ഉണ്ടായിരുന്നു. ടെസിനുണ്ടായ അനുഭവവും അത് എത്ര തീവ്രമായിരുന്നുവെന്നതും ഇപ്പോൾ ഓർക്കുന്നതായി അനിക് പറയുന്നു. ഇക്കാര്യം ഇപ്പോൾ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചത് നല്ലതാണ്. എല്ലാ പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും അനിക് ഘോസാൽ ട്വീറ്റിൽ പറയുന്നു.
രണ്ടുദിവസം മുമ്പാണ് മീ ടൂ ക്യാംപയ്നിൽ കൊല്ലം എംഎൽഎയും നടനുമായ മുകേഷ് കുടുങ്ങിയത്. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറും ചലച്ചിത്ര സാങ്കേതിക പ്രവർത്തകയുമായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയത്. ഒരു ടെലിവിഷൻ ഷോയ്ക്കിടെ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. 19 വർഷം മുമ്പ് കോടീശ്വരൻ പരിപാടിക്കിടെയായിരുന്നു സംഭവം. ട്വിറ്ററിലൂടെയാണ് മുകേഷിനെതിരെ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി. മുകേഷിന്‍റെ മുറിയുടെ തൊട്ടടുത്തേക്ക് തന്നെ മാറ്റാനും ശ്രമം നടന്നു. എന്നാൽ അന്ന് തൃണമൂൽ നേതാവായ ഡെറക് ഒബ്രയനാണ് തന്നെ രക്ഷിച്ചത്. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ടെസ് ജോസഫ് പറഞ്ഞു.
advertisement
Hi @Tesselmania , I remember the incident. I was there with you in Chennai for that schedule and remember how scared you were. Good that you have the courage to come out with it now and I support you whole heartedly #MeTooIndia #MeToo #BelieveSurvivors https://t.co/X58JPVZ1ua
— Anik Ghosal (@anikspik) 11 October 2018
advertisement
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മുകേഷ് നിഷേധിച്ചിരുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ബോളിവുഡ് കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫിനെ അറിയില്ലെന്നും ഇത്തരമൊരു സംഭവം തന്‍റെ ഓർമ്മയിൽ ഇല്ലെന്നും മുകേഷ് ന്യൂസ് 18 കേരളത്തിനോട് പറഞ്ഞിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2018 10:47 PM IST


