Anna Rajan | അന്നാ രാജൻ നായികയാവുന്ന ചിത്രം; മിസ്റ്റർ ഹാക്കർ പ്രദർശനത്തിന്

Last Updated:

ഇടുക്കിയിലെ ഒരു മലയോരത്തു ജീവിക്കുന്ന ആളാണ് കുഞ്ഞുമോൻ. കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേത്തുടർന്ന് കുഞ്ഞുമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവബഹുലമായ കാര്യങ്ങളുമാണ് 'മിസ്റ്റർ ഹാക്കർ' പറയുന്നത്

മിസ്റ്റർ ഹാക്കർ
മിസ്റ്റർ ഹാക്കർ
അന്നാ രാജൻ (Anna Rajan) നായികയാവുന്ന മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’ (Mister Hacker) തിയേറ്ററുകളിൽ. ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന, സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ് തിയെറ്ററുകളിലേക്ക് എത്തിക്കുന്നത്. ഇടുക്കിയിലെ ഒരു മലയോരത്തു ജീവിക്കുന്ന ആളാണ് കുഞ്ഞുമോൻ. കുഞ്ഞുമോന്റെയും സുറുമിയുടെയും പ്രണയവും അതേത്തുടർന്ന് കുഞ്ഞുമോന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവബഹുലമായ കാര്യങ്ങളുമാണ് ‘മിസ്റ്റർ ഹാക്കർ’ പറയുന്നത്.
ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, സാജു നവോദയ, ഷെഫീഖ് റഹ്മാൻ, എം.എ. നിഷാദ്, മാണി സി. കാപ്പൻ, ടോണി ആൻ്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര രാജ്, അർച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
advertisement
അഷ്‌റഫ്‌ പാലാഴിയാണ് ചിത്രത്തിന്റെ ക്യാമറമാൻ. രാജീവ് ആലുങ്കൽ, ഹരി മേനോൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, റോഷൻ ജോസഫ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കുന്നു. പി. ജയചന്ദ്രൻ, വിധു പ്രതാപ്, നജീം അർഷാദ്, ബേബി, അഭിജിത് കൊല്ലം, വിവേക് ആനന്ദ്, നിത്യാ മാമ്മൻ, കാവ്യ എസ്. ചന്ദ്ര എന്നിവരാണ് ​ഗായകർ.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: രമ ജോർജ്, അബ്ദുൽ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, കലാസംവിധാനം: രാജൻ ചെറുവത്തൂർ, പ്രൊജക്ട് ഡിസൈനർ: ഷാജിത്ത് തിക്കോടി, ആക്ഷൻ: അഷറഫ് ഗുരുക്കൾ, ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിർമ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, പി.ആർ.ഒ: പി. ശിവപ്രസാദ്.
advertisement
Summary: Angamaly Diaries fame Anna Rajan plays female lead in the movie Mr Hacker. The film hits big screens on September 22, 2023
മലയാളം വാർത്തകൾ/ വാർത്ത/Film/
Anna Rajan | അന്നാ രാജൻ നായികയാവുന്ന ചിത്രം; മിസ്റ്റർ ഹാക്കർ പ്രദർശനത്തിന്
Next Article
advertisement
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും
  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement