യുവ നടൻ അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാബു അന്തുകായി സംവിധാനം ചെയ്യുന്ന 'ദി ക്രിയേറ്റർ' എന്ന ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായി.
സന്തോഷ് കീഴാറ്റൂർ, പിന്റു പാണ്ടു, മേഘ മാത്യു, മീനാക്ഷി, നിമിഷ നമ്പ്യാർ, വൈശാഖ് വിജയൻ, ഷെഫീഖ് റഹ്‌മാൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കേരളത്തിലെ ഒരു ഗ്രാമത്തിൽ പ്രശസ്തയായ പ്രൊഫസർ റോസ്മേരിയെ ഒരാൾ പീഡിപ്പിക്കുന്നു. ആ വ്യക്തി ചെയ്യുന്ന കൊലപാതകങ്ങളെക്കുറിച്ച് ആ സ്ത്രീക്ക് മാത്രമേ അറിയൂ. അഭിമാനക്ഷതം ഭയന്ന് ഇത് പറയാൻ ആ സ്ത്രീ മടിക്കുന്നു. ആ നാട്ടിലെ, ഒരു സിനിമ സംവിധാനം ചെയ്യാൻ കഴിയാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന സഹസംവിധായകൻ സാബുവിനെ കൊണ്ട് ആ സ്ത്രീ ഒരു സിനിമ നിർമ്മിക്കുന്നു.
കൊലപാതകിയുടെ കഥ പരോക്ഷമായി റോസ്മേരി പറയുന്നു. സിനിമയുടെ അവസാനത്തിൽ കൊലയാളി ആരാണെന്നും എന്തുകൊണ്ടാണ് ആ കൊലപാതകങ്ങൾക്ക് കാരണമെന്നും അറിയുന്നതൊടെ ഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങലാണ് 'ദി ക്രിയേറ്റർ' എന്ന ഈ സസ്‌പെൻസ്, ത്രില്ലർ, മിസ്റ്ററി ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ഛായാഗ്രഹണം- ജോസഫ്, ഷിൻജിത്ത് കെ., സംഗീതം- പ്രവിൻ സായ്വി, എഡിറ്റർ- സാബ്ദീപ് നടകുമ, പശ്ചാത്തല സംഗീതം- സെജോ ജോൺ.
Also read: ഓഡിയോ കാസറ്റും സി.ഡിയും മടങ്ങി വരുന്നു; ഹൃദയം സിനിമയുടെ പാട്ടുകളിലൂടെ
ഓർമ്മയുണ്ടോ ആ ദിനങ്ങൾ? കാത്തിരുന്ന് കാത്തിരുന്ന് ഇറങ്ങുന്ന ഓഡിയോ കാസറ്റുകൾ സ്വന്തമാക്കാൻ കടയിലേക്ക് പാഞ്ഞിരുന്ന ആ നാളുകൾ. വരികളുടെ വ്യക്തതക്കായി പാട്ടുപുസ്തകം വാങ്ങി ആ വരികൾ ഹൃദിസ്ഥമാക്കി പാടിയിരുന്ന ഒരു ജനത കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഓർമ്മയാണ്.
ടേപ്പ്റെക്കോർഡറിൽ പ്ളേ ചെയ്യുന്ന കാസ്റ്റ് എങ്ങാനും ഒന്ന് കുരുങ്ങിയാൽ, പിന്നെ പെൻസിൽ കൊണ്ടുള്ള കൈപ്പണിയും പലരുടെയും കഴിവായിരുന്നു.
ആ നാളുകൾ ഇതാ, മടങ്ങിയെത്തുന്നു. ഇനി നിങ്ങൾക്ക് കാസറ്റിൽ പാട്ട് കേൾക്കാം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന 'ഹൃദയം' എന്ന സിനിമ ഓഡിയോ കാസറ്റും ഓഡിയോ സി.ഡിയും വിപണിയിലെത്തിക്കുന്നു.
വളരെ കുറച്ചെണ്ണം മാത്രമേ ഇത്തരത്തിൽ ഇറക്കുന്നുള്ളൂ. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മോഹൻലാലിന്റെ ട്വീറ്റ് വഴി പുറത്തിറക്കി.
വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം.
അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.