'സാർ എന്ത് മനുഷ്യനാ സാറേ? സാറിന് എങ്ങനെയാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നത്?' ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് രേഷ്മ ശിവകുമാറിന്റെ പോസ്റ്റ്

Last Updated:

ജീത്തു ജോസഫിനെ ജോർജ് കുട്ടിയുമായി ഉപമിച്ച് സംവിധായകന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുള്ള രേഷ്മയുടെ ഫേസ്ബുക് കുറിപ്പ്

എങ്ങുനിന്നും മികച്ച പ്രതികരണവുമായി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ് ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം 'ദൃശ്യം 2'. അങ്ങനെയിരിക്കെ അതിനിഗൂഢമായ സ്ക്രിപ്റ്റിന്റെ പേരിൽ സംവിധായകൻ പ്രശംസയും ട്രോളും ഒരേപോലെ ഏറ്റുവാങ്ങുകയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രമാണിത്. ഇപ്പോഴിതാ ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് രേഷ്മ ശിവകുമാർ സിനിമയെയും സംവിധായകനേയും കുറിച്ചൊരു പോസ്റ്റുമായി എത്തുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:
ജീത്തു ജോസെഫിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം കൊള്ളുന്ന ഒരാളാണ് ഞാൻ. കൊറോണ എന്ന വില്ലൻ കാരണം ദൃശ്യത്തിൽ വർക്ക് ചെയ്യാൻ പറ്റാതെ പോയ സങ്കടവും ഏറെയാണ്.
ഇന്നലെ പടം കണ്ടതിനു ശേഷം പലരും എന്നോട് വിളിച്ച് പറഞ്ഞതും ഇതാണ്. "ജീത്തു ജോസെഫിന്റെ അസിസ്റ്റന്റ് ആയത് തന്റെ ഭാഗ്യമാണെന്നും, ദൃശ്യ വർക്ക് ചെയ്യാൻ പറ്റാത്തത് തന്റെ വലിയൊരു നഷ്ടമാണെന്നും." ഇത് കേൾക്കുമ്പോഴുള്ള സങ്കടത്തിന്റെയും സന്തോഷത്തിന്റെയും അളവ് പറഞ്ഞറിയിക്കാൻ പറ്റുന്നതിനും ഏറെയാണ്.
advertisement
സാധാരണ രീതിയിൽ ഒരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ എന്ന നിലയിൽ പ്രീ പ്രൊഡക്ഷനും, ഷൂട്ടും, പോസ്റ്റ് പ്രൊഡക്ഷനും എല്ലാം തീരുമ്പോഴേക്കും സിനിമ വിലയിരുത്താനും സിനിമയുടെ ഒരു എക്സൈറ്റ്മെന്റ് ഒക്കെ നഷ്ടപെടാറുണ്ട്. എന്നാൽ ഈ സിനിമയുടെ കഥയെ കുറിച്ച് ചെറിയൊരു ഐഡിയ ഉണ്ടായിരുന്നെങ്കിലും ദൃശ്യം 2 എന്ന സിനിമ എല്ലാ സിനിമ പ്രേമികളെ പോലെ എനിക്കും ഫുൾ ഫ്രഷ്‌നസോടെ കാണാൻ സാധിച്ചു.
ആദ്യ പകുതി എന്നിലെ ദൃശ്യം പ്രേമിയെ വലിയ രീതിയിൽ എക്സൈറ്റ് ചെയ്യിപ്പിച്ചില്ലെങ്കിലും രണ്ടാം പകുതി എന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു. സിനിമ അവസാനിച്ചിട്ടും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ മനസ്സ് സമ്മതിക്കാതൊരു അവസ്ഥ.
advertisement
സിനിമയ്ക്ക് അവസാനം ജീത്തു ജോസഫ് എന്ന് എഴുതികാണിക്കുമ്പോൾ അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും ഫ്രീസായി പോയ അവസ്ഥയായിരുന്നു എനിക്ക് സാറേ വിളിച്ച് എന്ത് പറയണമെന്നോ എന്ത് മെസ്സേജ് അയക്കണമെന്ന് അറിയാത്ത ഒരവസ്ഥ. രാവിലെ എഴുനേറ്റ് ആദ്യം സാറേ വിളിച്ച് ചോദിച്ചത് - "സാർ എന്ത് മനുഷ്യനാ സാറേ? സാറിന് എങ്ങനെയാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നത്?" നിശ്ശബ്ദതയോടെ എന്റെ ചോദ്യം കേട്ട് എനിക്ക് നേരെ ഒരു പൂഞ്ചിരി തൂകി, സാർ എന്നോട് സംസാരിച്ചു.
advertisement
സാറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടുള്ള കഴിഞ്ഞ മൂന്ന് വർഷത്തെ യാത്രയിൽ ഞാൻ മനസിലാക്കിയ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു സംവിധായകൻ എന്ന രീതിയിലും ഒരു വ്യക്തിയെന്ന രീതിയിലും തന്റെ കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന ഒരു ജോർജ്കുട്ടിയാണ് ജീത്തു ജോസഫ് എന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ സാധിക്കും.
Jeethu Joseph Jeethu Joseph #Drishyam2
Summary: Reshma Sivakumar was assistant to Jeethu Joseph movies in the past. However, she was not part of Drishyam 2. Reshma writes her excitement happiness of watching Drishyam 2
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'സാർ എന്ത് മനുഷ്യനാ സാറേ? സാറിന് എങ്ങനെയാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നത്?' ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് രേഷ്മ ശിവകുമാറിന്റെ പോസ്റ്റ്
Next Article
advertisement
കാമുകനുമൊത്ത് വിഷം കൊടുത്തുകൊന്ന ഭർത്താവിൻ്റെ മൃതദേഹത്തിനരികിലിരുന്ന് ഭാര്യ നേരം വെളുക്കും വരെ പോൺ വീഡിയോ കണ്ടു
കാമുകനുമൊത്ത് വിഷം കൊടുത്തുകൊന്ന ഭർത്താവിൻ്റെ മൃതദേഹത്തിനരികിലിരുന്ന് ഭാര്യ നേരം വെളുക്കും വരെ പോൺ വീഡിയോ കണ്ടു
  • ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മൃതദേഹത്തിനരികിൽ പോൺ കണ്ടു.

  • ഭർത്താവിന് ബിരിയാണിയിൽ മയക്കുമരുന്ന് കലർത്തി നൽകി, പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

  • പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയതും നെഞ്ചിലെ എല്ലുകൾക്ക് ഒടിവുണ്ടെന്നും പോലീസ് കണ്ടെത്തി.

View All
advertisement