സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ. അവതാറിന്റെ രണ്ടാം ഭാഗം എന്ന് പുറത്തിറങ്ങുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോൾ സംവിധായകൻ ജെയിംസ് കാമറൂൺ തന്നെ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്.
അർനോൾഡ് ഷ്വാസ്നെഗറുമായുള്ള വീഡിയോ കോൺഫറൻസിനിടയിലാണ് കാമറൂൺ അവതാറിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
അവതാർ രണ്ടിന്റെ ജോലികൾ നൂറ് ശതമാനവും പൂർത്തിയായതായി കാമറൂൺ അറിയിച്ചു. മാത്രമല്ല, അവതാർ മൂന്നാം ഭാഗത്തിന്റെ ജോലികൾ 95 ശതമാനവും പൂർത്തിയായതായും സംവിധായകൻ വ്യക്തമാക്കി.
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഷൂട്ടിങ് കഴിഞ്ഞ ജൂണിലാണ് പുനരാരംഭിച്ചത്. സിനിമയുടെ ചിത്രീകരണം ന്യൂസിലന്റിൽ പുരഗോമിക്കുകയാണ്. കോവിഡ് ലോക്ക്ഡൗൺ കാരണം നാലര മാസത്തോളം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു.
View this post on Instagram
These Pandoran creatures are out of this world — Happy #WorldAnimalDay, Na'vi Nation!
2022 ൽ അവതാർ തിയേറ്ററിലെത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെയിംസ് കാമറൂൺ പറഞ്ഞു. നേരത്തേ 2021 ഡിസംബർ 17 ന് അവതാർ 2 തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആദ്യ ചിത്രത്തിലെ വിസ്മയ കാഴ്ച്ചകൾക്കപ്പുറം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളാണ് അവതാർ 2 ൽ കാമറൂൺ ഒരുക്കുന്നത്.
വെള്ളത്തിനടയിലുള്ള സ്റ്റണ്ട് സീനുകളടക്കം അവതാർ 2 ൽ ഉണ്ടെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 1200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.
2009 ലാണ് അവതാർ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മുൻ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Avatar movie, James Cameron