ബാഹുബലിയിലെ രാജമാതാ ശിവകാമിയായി തകർപ്പൻ പ്രകടനം കാഴ്ചവച്ച രമ്യ കൃഷ്ണൻ അടുത്ത ചിത്രം സൂപ്പർ ഡീലക്സിൽ അശ്‌ളീല ചിത്രങ്ങളിലെ നടിയായി വേഷമിടും. ഏതാനും ദിവസങ്ങൾ മുൻപാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നത്. സൂപ്പർ ഡീലക്സിനുള്ളിലെ 'മല്ലു അൺകട്ട്' എന്ന സിനിമാ ഭാഗത്തിലാണ് രമ്യ പോൺ സ്റ്റാറായി വേഷമിടുന്നത്. 'കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം' എന്നാണ് രമ്യ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.
തന്റെ കഥാപാത്രങ്ങളിൽ തീരെ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത സംവിധായകനാണ് കുമാരരാജയെന്ന് സെറ്റിൽ എത്തും മുൻപേ രമ്യ മനസ്സിലാക്കിയിരുന്നു. എന്തിനേറെ പറയണം, ഒരു സീനിനു വേണ്ടി രണ്ടു ദിവസം കൊണ്ട് 37 ടേക്ക് എടുക്കേണ്ടി വന്നു രമ്യക്ക്. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന അസ്സിസ്റ്റന്റുമാർ വരെ അമ്പരന്നു പോയിരുന്നു. "ചില റോളുകൾ പണത്തിനു വേണ്ടിയും, ചിലത് പ്രശസ്തിക്കു വേണ്ടിയും, മറ്റുള്ളവ പാഷന് വേണ്ടിയും ആണ് ചെയ്യുന്നത്. സൂപ്പർ ഡീലക്സിലെ വേഷം പാഷന് വേണ്ടിയുള്ളതാണ്," രമ്യ പറയുന്നു.
100 മുതൽ 150 ടേക്കുകൾ വരെ എടുത്താണ് ചിത്രം പൂർത്തീകരിച്ചതെന്ന് ഇതിന്റെ തിരക്കഥാകൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. നദിയ മൊയ്‌ദുവിനെ ആയിരുന്നു വേഷത്തിനായി ആദ്യം സമീപിച്ചിരുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, മിസ്കിൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രം മാർച്ച് 29ന് പുറത്തിറങ്ങും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.