The Kashmir Files | 'കശ്മീർ ഫയൽസിന് കലാമൂല്യമില്ല, ഓസ്കറിന് അയക്കുന്നത് ലജ്ജാവഹം': ഡിലൻ മോഹൻ ഗ്രേ
- Published by:user_57
- news18-malayalam
Last Updated:
വിവാദ ട്വീറ്റുകൾ അടങ്ങിയ അക്കൗണ്ട് പൂട്ടിക്കെട്ടി ഡിലൻ. രാജമൗലിയുടെ RRRനെതിരെയും വിമർശനം
'ദി കശ്മീർ ഫയൽസ്' (The Kashmir Files) കലാമൂല്യവും ഗുണവുമില്ലാത്ത വെറുപ്പുണ്ടാക്കുന്ന ചിത്രമെന്ന് ചലച്ചിത്രകാരൻ ഡിലൻ മോഹൻ ഗ്രേ (Dylan Mohan Gray). അനുരാഗ് കശ്യപ് ഇന്ത്യയുടെ നല്ല പേരിൽ അവശേഷിക്കുന്നത് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ഗ്രേ കൂട്ടിച്ചേർത്തു. ഈ വർഷത്തെ ഓസ്കറിലേക്കുള്ള ഔദ്യോഗിക എൻട്രിയായി 'കശ്മീർ ഫയൽസ്' ഉണ്ടാകുമായിരിക്കില്ല എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. 2020ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് ഡോക്യു സീരീസ് 'ബാഡ് ബോയ് ബില്യണയേഴ്സ് ഇന്ത്യ'യുടെ സംവിധായകനാണ് ഡിലൻ.
രാജമൗലിയുടെ RRRനെയും ഡിലൻ വെറുതെവിട്ടിട്ടില്ല. RRR 'നീചവും സാഡിസ്റ്റുമായ ചിത്രമെന്നാണ്' ഡിലൻറെ ട്വീറ്റ്. എന്നാൽ ഇപ്പോൾ തന്റെ ട്വീറ്റുകൾ പ്രൊട്ടക്ടഡ് ആക്കി വച്ചിരിക്കുകയാണ് ഡിലൻ. ഫോളോ ചെയ്യുന്നവർക്ക് മാത്രമേ ഇത് കാണാൻ സാധിക്കൂ. മേൽപ്പറഞ്ഞ ട്വീറ്റുകൾ ഇപ്പോഴും ഉണ്ടോ എന്നും ഉറപ്പില്ല.
'ബോളിവുഡിലെ വംശഹത്യ നിഷേധി ലോബി' തന്റെ സിനിമയ്‌ക്കെതിരെ പ്രചാരണം ആരംഭിച്ചതായി വിവേക് അഗ്നിഹോത്രി തന്റെ ട്വീറ്റിൽ എഴുതിയിരുന്നു. അനുരാഗിനെ ഉദ്ധരിച്ച് ഒരു വാർത്താ ലേഖനത്തിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം പങ്കുവെച്ചു.
advertisement
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദ കശ്മീർ ഫയൽസിൽ' അനുപം ഖേർ, പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം സമ്മിശ്ര നിരൂപണങ്ങൾ നേടുകയും, ഈ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ നേടിയ ഹിന്ദി ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു.
1980-കളുടെ അവസാനത്തിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഒരു സെൻസിറ്റീവ് വിഷയം ചിത്രീകരിച്ചതിന് സിനിമാ നിരൂപക പ്രശംസ നേടിയപ്പോൾ, മുസ്ലീങ്ങളെയും അക്രമികളായി ചിത്രീകരിക്കുന്നതിനെയും പലരും വിമർശനമുയർത്തി.
advertisement
Summary: Filmmaker Dylan Mohan Gray blasts Vivek Ranjan Agnihotri directed The Kashmir Files from a Twitter account, now in a locked state. "Yeah, actually it’s (hatemongering, revisionist) garbage of no artistic merit and will be a further embarrassment to India if ‘selected’ by the ‘neutral’ board… Anurag Kashyap is just trying to preserve what’s left of the country’s good name." The tweet was hashtagged ‘you’re welcome' and ‘The Kashmir Files’. Dylan put up a separate tweet against RRR, “Though RRR is also vile and sadistic, so not much of a step up,” he tweeted
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2022 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
The Kashmir Files | 'കശ്മീർ ഫയൽസിന് കലാമൂല്യമില്ല, ഓസ്കറിന് അയക്കുന്നത് ലജ്ജാവഹം': ഡിലൻ മോഹൻ ഗ്രേ