ആരെ ഉദ്ദേശിച്ചാണോ എന്തോ! 'കള്ളന്മാരുടെ വീട്' മലമ്പുഴയിൽ പൂർത്തിയായി
- Published by:user_57
- news18-malayalam
Last Updated:
ഹുസൈൻ അറോണി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്നു
നടൻ ബിജുക്കുട്ടൻ (Bijukuttan), പുതുമുഖ നായകന്മാരായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ് ജീവൻ, ശ്രീകുമാർ രഘു നാദൻ, ഷെറീഫ് അകത്തേത്തറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹുസൈൻ അറോണി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മലമ്പുഴയിൽ പൂർത്തിയായി.
സുനിൽ സുഖദ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, ബിനീഷ് ബാസ്റ്റിൻ, സജിത്ത് കരുനാഗപ്പള്ളി, സുരേഷ് ഒറ്റപ്പാലം, രാധാകൃഷ്ണൻ കാരാകുർശി, സലിം അലനെല്ലൂർ, ജോസ് തിരുവല്ല, വിമൽ മേനോൻ, പ്രവീൺ കുമാർ, ഗോപിക, രേഷ്മ, ഐശ്വര്യ സുജിത്ത്, അഞ്ജലി, കരിങ്കാളി എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
advertisement
കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി. രാജ് നിർവ്വഹിക്കുന്നു. ജോയ്സ് ലഹആയ് എഴുതിയ വരികൾക്ക് ദക്ഷിണ സംഗീതം പകരുന്നു.
എഡിറ്റിംങ്- എബിൻ തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മുഹമ്മദ് ഷെറീഫ്, കല- പ്രഭ മണ്ണാർക്കാട്, മേക്കപ്പ്- സുധാകരൻ, വസ്ത്രാലങ്കാരം- ഉണ്ണി പാലക്കാട്, സ്റ്റിൽസ്- രാംദാസ് മാത്തൂർ, പരസ്യകല- ഷമീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹക്കീം ഷാ, പ്രൊഡക്ഷൻ കൺട്രോളർ-ചെന്താമരക്ഷൻ പി.ജി., പി.ആർ.ഒ. – എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 11, 2023 1:38 PM IST