ബിന്ദു പണിക്കരുടെ മകൾ മത്തായിച്ചൻ, സായ് കുമാർ ബാലകൃഷ്ണൻ; ടിക് ടോക് വീഡിയോ വൈറൽ
Last Updated:
ടിക് ടോക് വിഡിയോകളിലെ സജീവ സാന്നിധ്യമാണ് അരുന്ധതി
'വിവരമില്ലാത്തവനാണെങ്കിലും സത്യേ പറയൂ.' ഒന്ന് പുകഴ്ത്തിപ്പറയുമ്പോൾ, കുറ്റം പറഞ്ഞവനെക്കുറിച്ച് നല്ല വാക്ക് പറയുന്ന മത്തായിച്ചൻ എന്ന മാന്നാർ മത്തായി. ബാലകൃഷ്ണനും, മത്തായിച്ചനും തമ്മിലെ രസകരമായ ഡയലോഗ് 'റാംജി റാവു സ്പീകിംഗ്' എന്ന ചിത്രത്തിലേതാണ്. ബാലകൃഷ്ണനായത് സായ് കുമാർ, മത്തായിച്ചനായി ഇന്നസെന്റ്. സായ് കുമാർ ഒരിക്കൽക്കൂടി ബാലകൃഷ്ണനായിരിക്കുകയാണ്. മത്തായിച്ചനായി കല്യാണി എന്ന് വിളിക്കുന്ന അരുന്ധതി, ബിന്ദു പണിക്കരുടെ മകൾ. ഇരുവരും ചേർന്നവതരിപ്പിക്കുന്ന ടിക് ടോക് വീഡിയോ വൈറൽ ആയിരിക്കുകയാണ്.
advertisement
അഭിനയത്തിൽ അമ്മയെക്കാളും ഒട്ടും പിന്നിലല്ല മകൾ. ടിക് ടോക് വിഡിയോകളിലെ സജീവ സാന്നിധ്യമാണ് അരുന്ധതി. ടിക് ടോക് ചെയ്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളിൽ ബിന്ദു പണിക്കർ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2003ൽ അരുന്ധതിയുടെ പിതാവ് മരണപ്പെട്ടിരുന്നു. ശേഷം 2009ലായിരുന്നു സായ് കുമാർ-ബിന്ദു പണിക്കർ വിവാഹം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 15, 2019 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിന്ദു പണിക്കരുടെ മകൾ മത്തായിച്ചൻ, സായ് കുമാർ ബാലകൃഷ്ണൻ; ടിക് ടോക് വീഡിയോ വൈറൽ









