പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ (Mohanlal)- പൃഥ്വിരാജ് (Prithviraj) കൂട്ടുകെട്ടിന്റെ 'ബ്രോ ഡാഡി' ടീസർ (Bro Daddy) പുറത്തിറങ്ങി. ചിത്രം Disney + Hotstar വഴി ഡയറക്റ്റ് ഒ.ടി.ടി. റിലീസ് ആണ്. അതിരസകരമായ കുടുംബ ചിത്രമാണ് വരുന്നെന്നതിന്റെ വിളംബരമായി മാറി ഈ ടീസർ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയും ഇവിടെ പരിചയപ്പെടാം. മോഹൻലാൽ ജോൺ കറ്റാടി, പൃഥ്വിരാജ് ഈശോ ജോൺ കറ്റാടി, മീന അന്നമ്മ, കല്യാണി പ്രിയദർശൻ അന്ന, കുര്യൻ മാളിയേക്കൽ ആയി ലാലു അലക്സ്, എൽസി കുര്യനായി കനിഹ, ഡോ: സാമുവലായി ജഗദീഷ്, ഹാപ്പി പിന്റോ ആയി സൗബിൻ, അമ്മച്ചിയായി മല്ലിക സുകുമാരൻ സിറിൽ ആയി ഉണ്ണി മുകുന്ദൻ എന്നിവരാണ് ക്യാരക്ടേഴ്‌സ്.
“ഇതൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ്. ഞങ്ങൾ അത് ആസ്വദിച്ചു ചെയ്തു. ലൂസിഫറുമായി താരതമ്യം ചെയ്യാൻ പറ്റാത്ത ഒരു സിനിമയാണിത്. നിങ്ങൾ നർമ്മം ചാലിച്ച, ദൃശ്യമനോഹാരിതയുള്ള ഒരു സിനിമ ചിത്രീകരിച്ചാൽ, അത് വളരെ നന്നായി വരും. മലയാളത്തിൽ, ബജറ്റ് കാരണം ഞങ്ങൾ അങ്ങനെ അധികം സിനിമകൾ ചെയ്തിട്ടില്ല. കൂടാതെ, മോഹൻലാൽ-പൃഥ്വിരാജ് കോമ്പിനേഷനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ലൂസിഫറാണ് അവരുടെ മനസ്സിൽ ആദ്യം വരുന്നത്, അത് പ്രേക്ഷകരിൽ 'ബ്രോ ഡാഡി' കാണാനുള്ള താൽപ്പര്യം ജനിപ്പിക്കുന്നു. അതാണ് ഞങ്ങൾ അങ്ങനെ ചെയ്തതിന്റെ പ്രധാന കാരണം," പുതിയ സിനിമയെക്കുറിച്ച് മോഹൻലാൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
#BroDaddy teaser! 😊https://t.co/DLqU1XnlwM#BroDaddyTeaser@BroDaddyMovie @Mohanlal @PrithviOfficial #Meena @kalyanipriyan #LaluAlex #Kaniha #Jagadish @iamunnimukundan @SoubinShahir @antonypbvr @aashirvadcine @DisneyPlusHS @PrithvirajProd @AbinandhanR @deepakdev4u pic.twitter.com/RIR9FUSByi
— Mohanlal (@Mohanlal) December 31, 2021
ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ബ്രോ ഡാഡി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. മോഹൻലാലിൻറെ മകന്റെ വേഷത്തിൽ പൃഥ്വിരാജിനെ കാണാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ജൂലൈ 15ന് തെലങ്കാനയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കേരളത്തിൽ ഷൂട്ടിംഗ് പരിമിതികൾ നിലനിന്ന നാളുകളിൽ ഷൂട്ടിംഗ് അന്യസംസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
Summary: Teaser drops for Mohanlal- Prithviraj movie Bro Daddy, where the duo unite after the much-celebrated Lucifer released back in 2019. This is the penultimate outing of star actors before they venture into L-2 Empuraan, second in the Lucifer franchise
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bro daddy, Bro Daddy film, Mohanlal, Mohanlal Bro Daddy, Prithviraj