'അന്വേഷിപ്പിൻ കണ്ടെത്തും': വെള്ളത്തിൽ സ്ഫടികം പോലെ തെളിഞ്ഞു വരുന്ന ടൊവിനോ തോമസിന്റെ മുഖവുമായി ആദ്യ കാഴ്ച

Last Updated:

അന്വേഷകരുടെ കഥയല്ല, അന്വേഷണങ്ങളുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്

അന്വേഷിപ്പിൻ കണ്ടെത്തും
അന്വേഷിപ്പിൻ കണ്ടെത്തും
ക്യാമറ ഫോക്കസ് ചെയ്ത് അടുക്കുന്തോറും വെള്ളത്തിൽ സ്ഫടികം പോലെ തെളിഞ്ഞു വരുന്ന പൊലീസ് യൂണിഫോമിലെ ടൊവിനോ തോമസ് (Tovino Thomas). ‘അന്വേഷിപ്പിൻ കണ്ടെത്തും’ (Anweshippin Kandethum) എന്ന ചിത്രത്തിന്റെ ആദ്യ ലുക്കാണിത്. വെള്ളത്തിൽ തലതിരിഞ്ഞു വരുന്ന ടൊവിനോയുടെ മുഖം എത്തി നിൽക്കുന്നതു നേർക്കുള്ള മുഖത്തിൽ. അതിന്റെ പ്രതിഫലനമാണ് വെള്ളത്തിൽ തെളിയുന്നത്. അർത്ഥതലങ്ങളുള്ളതാണ് ഈ കാഴ്ച്ച .
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം സമീപകാലത്തെ ഏറ്റവും മികച്ച ഇൻസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും എന്നാണ് പ്രതീക്ഷ. എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്നത്.
അന്വേഷകരുടെ കഥയല്ല, അന്വേഷണങ്ങളുടെ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. കാപ്പയുടെ വലിയ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
വൻ താരനിരയുടെ അകമ്പടിയോടെയും വലിയ മുതൽ മുടക്കോടെയുമാണ് ചിത്രമെത്തുന്നത്. ഷമ്മി തിലകൻ, ബാബുരാജ്, സിദ്ദിഖ്, ഇന്ദ്രൻസ്, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, വിനീത് തട്ടിൽ, ജയ്സ് ജോർജ്, പ്രമോദ് വെളിയനാട്, അർത്ഥനാ ബിനു, അശ്വതി മനോഹരൻ, കെ.കെ. സുധാകരൻ, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ജിനു വി. എബ്രഹാമിന്റെതാണ്.
കടുവയുടെ മികച്ച വിജയത്തിനു ശേഷം ജിനു വി. എബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സന്തോഷ് നാരായണൻ. കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
advertisement
ഛായാഗ്രഹണം – ഗൗതം ശങ്കർ, എഡിറ്റിംഗ് – സൈജു ശ്രീധർ, കലാസംവിധാനം – ദിലീപ് നാഥ്, മേക്കപ്പ് – സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ., പി.ആർ.ഒ.- വാഴൂർ ജോസ്.
Summary: Catch the first glimpse of Tovino Thomas from Anweshippin Kandethum
മലയാളം വാർത്തകൾ/ വാർത്ത/Film/
'അന്വേഷിപ്പിൻ കണ്ടെത്തും': വെള്ളത്തിൽ സ്ഫടികം പോലെ തെളിഞ്ഞു വരുന്ന ടൊവിനോ തോമസിന്റെ മുഖവുമായി ആദ്യ കാഴ്ച
Next Article
advertisement
അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്
അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്
  • ഡോക്ടർ ഷഹീൻ ഷാഹിദ് ജയ്ഷ്-ഇ-മുഹമ്മദ് വനിതാ വിഭാഗം സ്ഥാപിക്കാനുള്ള ചുമതലക്കാരിയെന്ന് പോലീസ്.

  • ഫരീദാബാദിൽ 2900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഷാഹിദ് അറസ്റ്റിലായി.

  • ഡോ. ഷാഹിദ് പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് കണ്ടെത്തി.

View All
advertisement