VIshudha Mejo | ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ്; 'വിശുദ്ധ മെജോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Last Updated:

കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്നു

വിശുദ്ധ മെജോ
വിശുദ്ധ മെജോ
'ജയ് ഭീം' ഫെയിം ലിജോമോള്‍ ജോസ് (Lijomol Jose), 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' ഫെയിം മാത്യു തോമസ് (Mathew Thomas), ഡിനോയ് പൗലോസ് (Dinoy Paulose) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു.
എഡിറ്റർ - ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈൻ- ശങ്കരന്‍ എ.എസ്., സിദ്ധാര്‍ത്ഥന്‍; ശബ്ദമിശ്രണം- വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, കല- നിമേഷ് താനൂർ, വസ്ത്രാലങ്കാരം- റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്- സിനൂപ് രാജ്, കളറിസ്റ്റ്- ഷണ്‍മുഖ പാണ്ഡ്യന്‍ എം., സ്റ്റിൽസ്- വിനീത് വേണുഗോപാലന്‍, ഡിസൈൻ- പ്രത്തൂല്‍ എന്‍.ടി., ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഫിലിപ്പ് ഫ്രാൻസിസ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Also read: ഐശ്വര്യ രാജേഷ് നായിക; 'ഡ്രൈവർ ജമുന' ട്രെയ്‌ലർ റിലീസ് ചെയ്‌തു
നടി ഐശ്വര്യ രാജേഷ് (Aishwarya Rajesh) പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഡ്രൈവർ ജമുന' യുടെ (Driver Jamuna) ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. 'ഒരു ഔട്ട്-ആൻഡ് ഔട്ട് റോഡ് മൂവി ആയിട്ട് ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തിൽ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. കിൻസ്ലിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 18 റീൽസിന്റെ ബാനറിൽ എസ്പി ചൗത്താരിയാണ് നിർമ്മിക്കുന്നത്.
advertisement
തമിഴിന് ​​പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങും. ഐശ്വര്യയെ കൂടാതെ ഈ ചിത്രത്തിൽ ആടുകളം നരേൻ, ശ്രീരഞ്ജനി, അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യൻ, കവിതാ ഭാരതി, പാണ്ടി, മണികണ്ഠൻ, രാജേഷ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
Summary: Catch the first look poster for the movie Vishudha Mejo starring Lijomol Jose, Mathew Thomas and Dinoy Paulose. Directed by Kiran Antony, the story, screenplay and dialogues of the movie were written by Dinoy Paulose himself. Release date of the movie has not been released yet
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
VIshudha Mejo | ലിജോമോള്‍ ജോസ്, മാത്യു തോമസ്, ഡിനോയ് പൗലോസ്; 'വിശുദ്ധ മെജോ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement