Dhoomam | 'ധൂമം' സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പുറത്ത്; ചിത്രം ജൂൺ 23ന്

Last Updated:

കെ.ജി.എഫ്., കാന്താര തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ്

ധൂമം
ധൂമം
ഫഹദ് ഫാസിൽ (Fahadh Faasil), അപർണ ബാലമുരളി (Aparna Balamurali) എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ധൂമത്തിലെ (Dhoomam) ഫഹദിന്റെ കഥാപാത്രത്തിന്റെ പേര് പുറത്ത്. അവിനാശ് എന്നാണ് ഫഹദിന്റെ കഥാപാത്രം. ‘പാച്ചുവും അത്ഭുതവിളക്കും’ റിലീസായ ശേഷം എത്തുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘ധൂമം’. ജൂൺ 23ന് ചിത്രം തിയേറ്ററിലെത്തും.
ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ‘ധൂമം’. ഹിന്ദി, മലയാളം തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം കെ.ജി.എഫ്., കാന്താര തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.
പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ധൂമം’. റോഷൻ മാത്യു, വിനീത്, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
advertisement
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും സോംഗുകളും എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ‘ധൂമം’ തിയേറ്ററുകളിൽ എത്തിക്കുന്നത്.
advertisement
കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘ധൂമം’. ചിത്രം ജൂൺ 23 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ് ചെയ്യും.
പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് -സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം. കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. സൗണ്ട് ഡിസൈൻ -രംഗനാഥ് രവി, ആർട്ട് -അനീസ് നാടോടി, കോസ്റ്റ്യൂം -പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ -കബീർ മാനവ്, ആക്ഷൻ ഡയറക്ടർ -ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിസ്റ്റ് -ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ -ജോസ്മോൻ ജോർജ്, ഡിസ്ട്രിബ്യുഷൻ മാനേജർ ബബിൻ ബാബു, ഡിജിറ്റൽ മാർക്കറ്റിങ് & സ്ട്രാറ്റജി- ഒബ്‌സ്ക്യുറ, പി.ആർ.ഒ. -മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് കൺസൾട്ടന്റ് -ബിനു ബ്രിങ് ഫോർത്ത് എന്നിവരാണ് മറ്റണിയറ പ്രവർത്തകർ.
advertisement
Summary: Character poster of Fahadh Faasil from the movie Dhoomam has been released. The movie is hitting big screens on June 21
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Dhoomam | 'ധൂമം' സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പുറത്ത്; ചിത്രം ജൂൺ 23ന്
Next Article
advertisement
'ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല'; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്
'ഇസ്ലാമിക് റിപ്പബ്ലികിനെ ഒരു സത്യവിശ്വാസിക്കും തള്ളിപ്പറയാനാവില്ല'; ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന
  • ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇപ്പോഴില്ലെന്ന വി ഡി സതീശന്റെ പ്രസ്താവന ചർച്ചയാകുന്നു

  • ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയാനാവില്ലെന്ന് ശൈഖ് മുഹമ്മദ് കാരക്കുന്ന്

  • ഇസ്ലാമിക് റിപ്പബ്ലിക്കിനെ വിമർശിക്കുന്നവർ അതിനെ ആഴത്തിൽ പഠിക്കണമെന്ന് കാരക്കുന്ന് അഭ്യർത്ഥിച്ചു

View All
advertisement