ചലച്ചിത്ര താരം ചാർമിള വീണ്ടും മലയാള സിനിമയിൽ. നടി ആദ്യമായി ഒരു ആക്ഷൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കുറുനരി’. ഹാരിസ് കെ. ഇസ്മയിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘കുറുനരി’ എന്ന ചിത്രത്തിൽ വിഷ്ണു ജി. നാഥ്, ബിജി ബിജു എന്നിവർ നായികാ നായകന്മാരാവുന്നു.
എൻ.എം. ബാദുഷ, നാരായണൻ കുട്ടി, വഞ്ചിയൂർ പ്രവീൺ കുമാർ, ആലപ്പി സുദർശൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സിജോ സജാദ്, ദീപ്തി മനോജ്, വിഷ്ണു കെ.സി., പ്രദീപ്, മുഹ്സിൻ ബാപ്പു, ഷിബു വിളവിനാൽ, അജു ജോർജ് വർഗീസ്, അസ്മിൻ സുധീർ, അമ്പിളി, ചിപ്പി തിലകൻ തുടങ്ങിയവരും അഭിനയിക്കുന്നു.
സ്കൈ ബ്ലൂ പിക്ച്ചേഴ്‌സിന്റെ ബാനറിൽ വിഷ്ണു ജി. നാഥ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ലിപിൻ നാരായണൻ നിർവഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ഷിഫ്കത്ത് റാഫി നിർവ്വഹിക്കുന്നു.
എഡിറ്റർ- അനൂപ്, പ്രൊഡക്ഷൻ കൺട്രോളർ- തമ്പി വർഗീസ്, ആർട്ട് -കമൽ, കോസ്റ്റും – റോസിയ, സ്റ്റിൽ- അഭിലാഷ് ഇടമൺ, മേക്കപ്പ് – അബ്ദു ഗുഡലൂർ, അസോസിയേറ്റ് – ഡോക്ടർ സോഫിയ തരകൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്.
പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായി ബോൾഡ് കഥാപാത്രവുമായി ശക്തമായ തിരിച്ചു വരുകയാണ് കുറുനരിയിലൂടെ ചാർമിള. ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം പൊന്മനയിൽ ചിത്രീകരണം പുരോഗമിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.