ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു മലയാളം സിനിമ; 'ഡൊമസ്റ്റിക് ഡയലോഗ്സ്', ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

Last Updated:

യുവ സംവിധായകരായ വൈഷ്ണവും ഗോകുലും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഡൊമസ്റ്റിക് ഡയലോഗ്സ്'

'ഡൊമസ്റ്റിക് ഡയലോഗ്സ്'
'ഡൊമസ്റ്റിക് ഡയലോഗ്സ്'
യുവ സംവിധായകരായ വൈഷ്ണവും ഗോകുലും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഡൊമസ്റ്റിക് ഡയലോഗ്സ്'. വിവാഹശേഷമുള്ള നായകൻ്റെ വീട്ടിലെ ഒരു ദിവസം, രാവിലെ മുതൽ ഉച്ച വരെ നടക്കുന്ന സംഭാഷണങ്ങളാണ് 'ഡൊമസ്റ്റിക് ഡയലോഗ്സ്'.
വിവാഹിതനായ ചെറുപ്പക്കാരനും അയാളുടെ സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണം, അയാളും അമ്മയും തമ്മിലുള്ള സംഭാഷണം, അയാളും ഭാര്യയും തമ്മിലുള്ള സംഭാഷണം തുടങ്ങിയവയിലൂടെ കേരളം ഇന്ന് ചർച്ച ചെയ്യുന്ന നിരവധി വിഷയങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു.
ജാര്‍ഖണ്ഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ സംവിധായകനുള്ള അവാര്‍ഡ് നേടിയ 'ഡൊമസ്റ്റിക് ഡയലോഗ്‌സ്' നിരവധി ഫിലിം ഫെസ്റ്റിവലുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റൂട്സ് വീഡിയോയിൽ റിലീസ് ചെയ്ത ചിത്രം 99 രൂപക്ക് കാണാവുന്നതാണ്.
advertisement
ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ ജയരാജിൻ്റെ 'കരുണം' റൂട്സ് വീഡിയോയിൽ പ്രദർശനത്തിനെത്തി. ജയരാജ് സംവിധാനം ചെയ്തിരിക്കുന്ന നവരസ സീരീസിലെ, ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ ഒട്ടനേകം പുരസ്കാരങ്ങൾ നേടിയ, മികച്ച ചിത്രമാണ് 'കരുണം'.
വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുവാൻ സമയം ഇല്ലാതെ തിരക്കുകളിൽ മുഴുകുന്ന പുതിയ തലമുറയുടെ കഥയാണ് ചിത്രം. 'കരുണ'ത്തിൽ ബിജു മേനോൻ, ഏലിയാമ്മ, മാടമ്പ് കുഞ്ഞുകുട്ടൻ, വാവച്ചൻ, ലെന എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
2001ൽ ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ 'കരുണം' 1999ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി. 2000ൽ സ്പെഷ്യൽ ജൂറി പരാമർശം, ഫിലിംഫെയർ അവാർഡ്, പദ്മരാജൻ അവാർഡ്, ജോൺ എബ്രഹാം അവാർഡ് തുടങ്ങിയവ നേടി മികച്ച സ്വീകാര്യത ലഭിച്ച ചിത്രമാണ് 'കരുണം'.
advertisement
2001 ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോൺ ക്വിക്സോട്ട് അവാർഡും ഹ്യൂമൺ റൈറ്റ്സ് വാച്ച് ഫിലിം ഫെസ്റ്റിവലിലും ഡർബൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച പ്രതികരണങ്ങളും ചിത്രം നേടിയിരുന്നു.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒമ്പത് സിനിമകൾ ഉൾപ്പെടുന്നതാണ് ജയരാജിൻ്റെ നവരസ സീരീസ്.
'കരുണം' 99 രൂപക്ക് റൂട്സ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് കാണാവുന്നതാണ്.
Summary: Crowdfunded movie Domestic Dialogues is up on Roots digital platform
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു മലയാളം സിനിമ; 'ഡൊമസ്റ്റിക് ഡയലോഗ്സ്', ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു
Next Article
advertisement
സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ പണവും ആഭരണവും രേഖകളും സൂക്ഷിച്ച ബാഗ് യാത്രയ്ക്കിടെ മോഷണം പോയി
സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ പണവും ആഭരണവും രേഖകളും സൂക്ഷിച്ച ബാഗ് യാത്രയ്ക്കിടെ മോഷണം പോയി
  • സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ 40,000 രൂപയും രേഖകളും ആഭരണങ്ങളും അടങ്ങിയ ബാഗ് ട്രെയിനിൽ മോഷണം പോയി

  • കൊൽക്കത്തയിൽ നിന്ന് ബീഹാറിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുലർച്ചെ 4 മണിക്ക് മോഷണം.

  • മോഷണത്തെക്കുറിച്ച് ആർപിഎഫ് സ്റ്റേഷനിലും ഡിജിപിക്കും പരാതി നൽകിയതായി ശ്രീമതി അറിയിച്ചു

View All
advertisement