നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ജയരാജ് സംവിധാനം ചെയ്ത 'കരുണം' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തുന്നു

  രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ജയരാജ് സംവിധാനം ചെയ്ത 'കരുണം' ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തുന്നു

  Jayaraj movie Karunam starts digital streaming | 'കരുണ'ത്തിൽ ബിജു മേനോൻ, ഏലിയാമ്മ, മാടമ്പ് കുഞ്ഞുകുട്ടൻ, വാവച്ചൻ, ലെന എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്

  കരുണം

  കരുണം

  • Share this:
   ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ ജയരാജിൻ്റെ 'കരുണം' റൂട്സ് വീഡിയോയിൽ പ്രദർശനത്തിനെത്തി. ജയരാജ് സംവിധാനം ചെയ്തിരിക്കുന്ന നവരസ സീരീസിലെ, ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ ഒട്ടനേകം പുരസ്കാരങ്ങൾ നേടിയ, മികച്ച ചിത്രമാണ് 'കരുണം'.

   വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുവാൻ സമയം ഇല്ലാതെ തിരക്കുകളിൽ മുഴുകുന്ന പുതിയ തലമുറയുടെ കഥയാണ് ചിത്രം. 'കരുണ'ത്തിൽ ബിജു മേനോൻ, ഏലിയാമ്മ, മാടമ്പ് കുഞ്ഞുകുട്ടൻ, വാവച്ചൻ, ലെന എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

   2001ൽ ഗോൾഡൻ പീകോക്ക് അവാർഡ് നേടിയ 'കരുണം' 1999ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും നേടി. 2000ൽ സ്പെഷ്യൽ ജൂറി പരാമർശം, ഫിലിംഫെയർ അവാർഡ്, പദ്മരാജൻ അവാർഡ്, ജോൺ എബ്രഹാം അവാർഡ് തുടങ്ങിയവ നേടി മികച്ച സ്വീകാര്യത ലഭിച്ച ചിത്രമാണ് 'കരുണം'.

   2001 ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോൺ ക്വിക്സോട്ട് അവാർഡും ഹ്യൂമൺ റൈറ്റ്സ് വാച്ച് ഫിലിം ഫെസ്റ്റിവലിലും ഡർബൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച പ്രതികരണങ്ങളും ചിത്രം നേടിയിരുന്നു.

   ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒമ്പത് സിനിമകൾ ഉൾപ്പെടുന്നതാണ് ജയരാജിൻ്റെ നവരസ സീരീസ്.

   'കരുണം' 99 രൂപക്ക് റൂട്സ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് കാണാവുന്നതാണ്.   Also read: Happy Birthday Suriya: തെന്നിന്ത്യൻ സൂപ്പർ താരം തുടങ്ങിവച്ച അഞ്ച് ഫാഷൻ ട്രെന്റുകൾ

   ഇന്ന് 46ാം ജന്മദിനം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ. വളരെ സൂക്ഷമതയോടെയാണ് ഓരോ ചിത്രങ്ങളും തെരഞ്ഞെടുക്കുകയെന്നതാണ് സൂര്യയെ മറ്റുള്ള സിനിമാ താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടാണ് സിങ്കം പോലെയുള്ള മസാല ചിത്രങ്ങളിൽ പോലും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്. എന്നാൽ എൻ.ജി.കെ. പോലുള്ള സാഹസിക റോളുകൾ ചെയ്യാനും താരത്തിന് മടിയില്ല എന്നതാണ് വസ്തുത.

   വേറിട്ടുനിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് പുറമേ, പുതിയ ഫാഷൻ ട്രെന്റുകൾ സൃഷ്ടിക്കാൻ സാധിക്കും എന്നതും സൂര്യയെ ഏറെ വ്യത്യസ്തനാക്കുന്നു. 'അഞ്ചാൻ' എന്ന സിനിമയിൽ ചെയ്ത പോലെ തന്റെ ഹെയർ സ്റ്റൈൽ, താടി എന്നിവയിൽ മാറ്റങ്ങൾ വരുന്ന പുതിയ ഫാഷൻ ട്രെന്റുകൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നത് സൂര്യയുടെ രീതിയാണ്.

   ഓരോ സിനിമയ്ക്കും സൂര്യ പുതിയ ലുക്ക് പരീക്ഷിക്കാറുണ്ട്. ഉദാഹരണത്തിന് 'വാരണം ആയിരം', 'സൂരറൈ പോട്ര്‌' എന്നീ ചിത്രങ്ങളിൽ സൂര്യ ചെയ്ത തന്റെ ചെറുപ്പ കാലത്തെ കാണിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹം ശരീരം ഭാരം കുറക്കാൻ തയ്യാറായി. അതുപോലെ മുൻപ് ചെയ്തതിന് സമാനമായ കഥാപാത്രങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സൂര്യക്ക് ഇഷ്ടമല്ല. എപ്പോഴും പുതിയ റോളിലും, പുതിയ ലുക്കിലുമായി കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് താരത്തിന് താൽപര്യം. സൂര്യ സൃഷ്ടിച്ച് അഞ്ച് ഫിറ്റ്നസ്, ഫാഷൻ തരംഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
   Published by:user_57
   First published:
   )}