Chaver | ചാക്കോച്ചന്റെ ചാവേറിന് മണൽശിൽപം തീർത്ത് ഡാവിഞ്ചി സുരേഷ്; മണൽപ്പരപ്പിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര രൂപകൽപന

Last Updated:

30 അടി നീളത്തിലും 20 അടി വീതിയിലും പത്തടി ഉയരത്തിലുമാണ് മണ്ണിൽ ഡാവിഞ്ചി സുരേഷ് ശിൽപം തീർത്തിരിക്കുന്നത്

ചാവേർ
ചാവേർ
കുഞ്ചാക്കോ ബോബൻ (Kunchacko Boban), ആൻറണി വർഗീസ് (Antony Varghese), അർജുൻ അശോകൻ (Arjun Ashokan) എന്നിവരെ നായകന്മാരാക്കി ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ ‘ചാവേർ’ റിലീസിനും മുൻപേ മറ്റൊരു പേരിൽ ശ്രദ്ധനേടുന്നു. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ചെത്തിയ ടൈറ്റിൽ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുനമ്പം ബീച്ചിൽ മണലിൽ തീർത്തിരിക്കുകയാണ് പ്രശസ്ത ശില്പിയായ ഡാവിഞ്ചി സുരേഷ്. 30 അടി നീളത്തിലും 20 അടി വീതിയിലും പത്തടി ഉയരത്തിലുമാണ് മണ്ണിൽ ഡാവിഞ്ചി സുരേഷ് ശിൽപം തീർത്തിരിക്കുന്നത്. ചിത്രത്തിലെ നായകന്മാരായ കുഞ്ചാക്കോ ബോബൻ, ആൻറണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ശിൽപം നേരിട്ട് കാണുവാൻ എത്തിയിരുന്നു. പാറ പോലെ ഉറച്ച മനസ്സും ആശയങ്ങളും നിറഞ്ഞ മൂന്ന് യുവാക്കൾക്ക് മണലിൽ പുനർജീവൻ നൽകിയ കാഴ്ച കാണാൻ കാണികൾക്കും കൗതുകം.
advertisement
അശോകൻ എന്ന കഥാപാത്രമായി എത്തുന്ന കുഞ്ചാക്കോ ബോബൻ്റെ ലുക്കുമായി ഒരു വാണ്ടഡ് നോട്ടീസ് കേരളമാകെ വിതരണം ചെയ്തിരുന്നു. മുടി പറ്റെ വെട്ടി, കട്ട താടിയുമായി തീ പാറുന്ന നോട്ടം സമ്മാനിച്ചാണ് പോസ്റ്ററിൽ ചാക്കോച്ചനെ കാണാൻ സാധിക്കുന്നത്.  മനോജ് കെ.യു., അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
advertisement

View this post on Instagram

A post shared by Kunchacko Boban (@kunchacks)

advertisement
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ., സംഘട്ടനം: സുപ്രീം സുന്ദർ, വി.എഫ്.എക്സ്.: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ,  പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, ഡിസൈൻസ്‌: മക്ഗുഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.
advertisement
Summary: Noted sculptor Davinchi Suresh set up a huge sand sculpture for the Malayalam movie Chaver starring Kunchacko Boban in the lead
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Chaver | ചാക്കോച്ചന്റെ ചാവേറിന് മണൽശിൽപം തീർത്ത് ഡാവിഞ്ചി സുരേഷ്; മണൽപ്പരപ്പിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര രൂപകൽപന
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement