ഉടലിൻ്റെ വിജയം ആവർത്തിക്കുമോ? ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും വീണ്ടും ഒരുമിക്കുന്നു
- Published by:user_57
- news18-malayalam
Last Updated:
നവാഗതനായ ആകാശ് നാരായൺ സംവിധാനം ചെയ്യുന്നു
‘ഉടൽ’ സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആകാശ് നാരായൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു.
യാൻ സ്റ്റുഡിയോസിന്റെ ബാനറിൽ സലീഷ് കൃഷ്ണ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിജു സണ്ണി, ശരത് സഭ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിതിൻ അനിരുദ്ധൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. ജനീഷ് ജയനന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംങ്- കിരൺ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് പ്രഭാകർ സി., പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ., പ്രൊജക്ട് ഡിസൈനർ- വിപിൻ കൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നംബാല, പരസ്യകല- യെല്ലോ ടൂത്ത്സ്, പി.ആർ.ഒ. – എ.എസ്. ദിനേശ്.
advertisement
Summary: Dhyan Sreenivasan and Indrans unite for a new movie
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 16, 2023 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉടലിൻ്റെ വിജയം ആവർത്തിക്കുമോ? ധ്യാൻ ശ്രീനിവാസനും ഇന്ദ്രൻസും വീണ്ടും ഒരുമിക്കുന്നു