Jyothika | കാൽ നൂറ്റാണ്ടിനു ശേഷം ജ്യോതിക ബോളിവുഡിൽ; ഒപ്പം അജയ് ദേവ്ഗണും മാധവനും

Last Updated:

25 വർഷത്തിന് ശേഷം ജ്യോതിക ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ അജയ്‌ക്കൊപ്പം ആദ്യമായി സ്‌ക്രീൻ സ്പേസ് പങ്കിടുക കൂടിയാണ്

ജ്യോതിക
ജ്യോതിക
തെന്നിന്ത്യൻ സിനിമാ മേഖലയിലെ മികച്ച നടിമാരിൽ ഒരാളാണ് ജ്യോതിക. അജയ് ദേവ്ഗണിന്റെ സൂപ്പർ നാച്ചുറൽ ത്രില്ലറിൽ വേഷമിട്ടുകൊണ്ട് ഹിന്ദി സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയാണ് നടി. ഈ സിനിമയിൽ ജ്യോതിക ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. 25 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലേക്കുള്ള തിരിച്ചുവരവാണിത്.
‘വശ്’ എന്ന സിനിമയുടെ ഹിന്ദി റീമേക്കിലാണ് ജ്യോതിക വേഷമിടുക.
വികാസ് ഭാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവൻ, അജയ് ദേവ്ഗൺ എന്നിവരോടൊപ്പം ജ്യോതികയും ചേരുന്നതിന്റെ പ്രഖ്യാപനം നിർമ്മാതാക്കൾ ട്വിറ്ററിലൂടെ നടത്തി. 25 വർഷത്തിന് ശേഷം ജ്യോതിക ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ അജയ്‌ക്കൊപ്പം ആദ്യമായി സ്‌ക്രീൻ സ്പേസ് പങ്കിടുക കൂടിയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ആർ. മാധവനും അഭിനയിക്കുന്നു. മുമ്പ് ഡും ഡും ഡും, പ്രിയമാന തോഴി തുടങ്ങിയ ചിത്രങ്ങളിൽ ജ്യോതിക അഭിനയിച്ചിട്ടുണ്ട്. ഈ ജോഡി പ്രേക്ഷകർക്ക് വളരെയധികം ഇഷ്‌ടപ്പെടുക കൂടി ചെയ്തിട്ടുണ്ട്.
advertisement
‘കാതൽ: ദി കോർ’ എന്ന സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം ജ്യോതിക അടുത്തതായി വെള്ളിത്തിരയിലെത്തും. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണെന്നാണ് സൂചന.
Summary: Jyothika returns to Bollywood after 25 years with Madhavan and Ajay Devgn on board. The movie is the Hindi remake of Vash. Vikas Bahl is directing the film
മലയാളം വാർത്തകൾ/ വാർത്ത/Film/
Jyothika | കാൽ നൂറ്റാണ്ടിനു ശേഷം ജ്യോതിക ബോളിവുഡിൽ; ഒപ്പം അജയ് ദേവ്ഗണും മാധവനും
Next Article
advertisement
‍വനിതാ ഗാർഡ് ബോഗിക്കടിയിൽ പരിശോധന നടത്തുന്നതിനിടെ ട്രെയിൻ നീങ്ങി; കമിഴ്ന്നുകിടന്ന് അത്ഭുതരക്ഷപ്പെടൽ
‍വനിതാ ഗാർഡ് ബോഗിക്കടിയിൽ പരിശോധന നടത്തുന്നതിനിടെ ട്രെയിൻ നീങ്ങി; കമിഴ്ന്നുകിടന്ന് അത്ഭുതരക്ഷപ്പെടൽ
  • ടി കെ ദീപ ട്രെയിൻ ബോഗിക്കടിയിൽ നിന്ന് കമിഴ്ന്നുകിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

  • ദീപയുടെ കാൽമുട്ടിന് പരിക്കേറ്റു, തുടർന്ന് റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • റെയിൽവേ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

View All
advertisement