ധ്യാൻ ശ്രീനിവാസൻ, 'ഓർഡിനറി' നായിക ശ്രിത ശിവദാസ്; വിനയ് ജോസ് ചിത്രത്തിന് ഹോസ്റ്റലിൽ തുടക്കം
- Published by:user_57
- news18-malayalam
Last Updated:
അജു വർഗീസ്, സൈജു കുറുപ്പ്, ജോണി ആന്റണി, ജാഫർ ഇടുക്കി, കെൻഡി സിർദോ, പ്രശാന്ത് അലക്സാണ്ടർ, അനീഷ് ഗോപാൽ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ
ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan), വസിഷ്ഠ് ഉമേഷ്, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. അജു വർഗീസ്, സൈജു കുറുപ്പ്, ജോണി ആന്റണി, ജാഫർ ഇടുക്കി, കെൻഡി സിർദോ, പ്രശാന്ത് അലക്സാണ്ടർ, അനീഷ് ഗോപാൽ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
നെക്സ്റ്റൽ സ്റ്റുഡിയോസ്, ക്രിയ ഫിലിം കോർപ് എന്നിവയുടെ സഹകരണത്തോടെ ഗുഡ് ആംഗിൾ ഫിലിംസിന്റെ ബാനറിൽ
സന്ദീപ് നാരായൺ, പ്രേം ഏബ്രഹാം, പയസ് തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ധ്യാൻ ശ്രീനിവാസൻ എഴുതുന്നു.
റോജോ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്ത്
എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.
advertisement
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനിൽ ബാബു, ജോബീഷ് ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽകോട്ട, എഡിറ്റർ – കണ്ണൻ മോഹൻ, കല- അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്- വിപിൻ ഓമനശ്ശേരി, സജിത്ത് വിതുര (ധ്യാൻ ശ്രീനിവാസൻ), വസ്ത്രാലങ്കാരം- അശ്വതി ഗിരീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ചന്ദ്രൻ, മുഹമ്മദ് റിയാസ്, അസോസിയേറ്റ് ഡയറക്ടർ- അമൽ ബോണി, ആക്ഷൻ- മാഫിയ ശശി, സ്റ്റിൽസ്- അനിജ ജലൻ, ഡിസൈൻ- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ.-എ.എസ്. ദിനേശ്.
Summary: Dhyan Sreenivasan and ‘Ordinary’ girl Shritha Sivadas starring movie starts rolling in Ernakulam. Dhyan is donning the scripting side as well
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 18, 2023 7:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ധ്യാൻ ശ്രീനിവാസൻ, 'ഓർഡിനറി' നായിക ശ്രിത ശിവദാസ്; വിനയ് ജോസ് ചിത്രത്തിന് ഹോസ്റ്റലിൽ തുടക്കം