Great Indian Kitchen| 'നിരൂപണ മഹാന്മാരോടാണ്, സുരാജിനും നിമിഷക്കും ഒരേ പ്രതിഫലമാണോ സംവിധായകൻ നൽകിയത്'; വൈറലായി കുറിപ്പ്
- Published by:user_49
Last Updated:
സുരാജിനും നിമിഷയ്ക്കും ഒരേ പ്രതിഫലമാണോ സംവിധായകൻ നൽകിയത് എന്ന് കൂടി ഒന്ന് പറഞ്ഞു തന്നിട്ട് തുല്യതാവൽക്കരിക്കാൻ ശ്രമിച്ചാൽ നന്നായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. നിരവധി നിരൂപകരാണ് സിനിമയെ അനുകൂലിച്ചും എതിർത്തും രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയിലെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പ്രവീൺ എബ്രഹാം എന്ന വ്യക്തി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ആ വലിയ തറവാട്ടിലെ 'അടുക്കളയും, ആവർത്തിച്ചു ചുട്ടെടുക്കുന്ന ദോശയും, അഴുക്കു നിറയുന്ന വാഷ് ബേസനും, പൊട്ടിയ പൈപ്പും, കഴുകാതെ കുമിഞ്ഞു കൂടുന്ന പാത്രങ്ങളും, ഫോർപ്ലേയ് ഇല്ലാത്ത സെക്സും, ആവർത്തന വിരസത നന്നായി തോന്നിയെന്നും അതോടൊപ്പം സുരാജിനും നിമിഷയ്ക്കും ഒരേ പ്രതിഫലമാണോ സംവിധായകൻ നൽകിയത് എന്ന് കൂടി ഒന്ന് പറഞ്ഞു തന്നിട്ട് തുല്യതാവൽക്കരിക്കാൻ ശ്രമിച്ചാൽ നന്നായിരുന്നുവെന്നും പ്രവീൺ എബ്രഹാം ഫേസ്ബുക്കിൽ പറയുന്നു.
പ്രവീൺ എബ്രഹാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
advertisement
സിനിമയുടെ ആശയത്തോടും ആവിഷ്കാരത്തോടും വിയോജിപ്പ് ഉണ്ട് എന്ന് പറഞ്ഞു തന്നെ തുടങ്ങാം... സിനിമയോടൊ, അഭിനേതാക്കളോടോ സംവിധായകനോടോ തികച്ചും ബഹുമാനം മാത്രമേ ഉള്ളൂ. ആസ്വാദനം സ്വാതന്ത്ര്യമാണ്. വിമർശനം അവകാശവുമാണ്.
ഒരു Male chauvinist അല്ല, ഒരു patriarchiയുടെ ഭാഗം അല്ല, feminismത്തോട് എതിർപ്പും ഇല്ല, മാറ്റങ്ങളോടുള്ള അസഹിഷ്ണുതയുമില്ല... മനസിലുണ്ടായ ആശയ സംഘട്ടനം. (ചിലപ്പോൾ ഈ തുറന്നു പറച്ചിൽ എന്നെ ഒരു കൂട്ടം ആസ്വാദകർ പഞ്ഞിക്കിടുവായിരിക്കും. എന്നാലും പറയാതെ വയ്യ). സംവിധായകൻ ഒന്നും അവകാശപ്പെട്ടിട്ടില്ല. അതി സൂക്ഷ്മമായി ഓരോ ഷോട്ടുകളും അതിന്റെ പരമാവധി പൂർണതയിൽ കാഴ്ചക്കാരിലേക്കെത്തിച്ചു. തർക്കമില്ല... സംശയവുമില്ല.
advertisement
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' ആവർത്തിച്ച് കണ്ടു. നിരൂപണം നടത്തി സിനിമയെ മറ്റൊരു ലെവെലിലേക്ക് എത്തിച്ചവർ പറയുന്ന കാര്യങ്ങളെ പല ആവർത്തി ആലോചിച്ചും, കീറിമുറിച്ചും നോക്കി. സിനിമയെ കുറിച്ചുള്ള നിരൂപണങ്ങൾ വീണ്ടും എന്നെ ആശയകുഴപ്പത്തിലാക്കി. ഒരു സ്ത്രീയുടെ ജീവിതം തുറന്നു കാട്ടുന്നു. ഒരു സ്ത്രീ കടന്നു പോകുന്ന എല്ലാ സാഹചര്യങ്ങളുടയും നേർക്കാഴ്ച... ഒരു typical വീട്ടമ്മയുടെ ജീവിതം അഭ്രപാളികളിൽ... ആശംസകൾക്കും അവകാശ വാദങ്ങൾക്കും ഒരു പഞ്ഞവും ഉണ്ടായില്ല.
advertisement
ഈ നായിക ആരെ പ്രതിനിധാനം ചെയ്യുന്നു? കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ സ്ത്രീ സമൂഹത്തെയോ? ഓരോ വീട്ടമ്മമാരുടെയും പ്രതിനിധിയോ? അതോ ഒരു പ്രത്യേക വിഭാഗത്തിലെ സ്ത്രീ സമൂഹത്തെയോ? ആ വലിയ തറവാട്ടിലെ 'അടുക്കളയും, ആവർത്തിച്ചു ചുട്ടെടുക്കുന്ന ദോശയും, അഴുക്കു നിറയുന്ന വാഷ് ബേസനും, പൊട്ടിയ പൈപ്പ് ഉം, കഴുകാതെ കുമിഞ്ഞു കൂടുന്ന പാത്രങ്ങളും. ഫോർപ്ലേയ് ഇല്ലാത്ത സെക്സും... ആവർത്തന വിരസത നന്നായി തോന്നി. ഇതും ഇതിലധികവും വീട്ടു ജോലി തീർത്തു വേറെ പുറത്തു ജോലിക്കു കൂടി പോകുന്ന എത്രയോ പുരുഷന്മാരും സ്ത്രീകളും ഈ കാലത്തിന്റെ തിരുശേഷിപ്പിൽ പ്രതിഷ്‌ഠിക്കപ്പെടുന്നുണ്ട് ?
advertisement
ഒരു പക്ഷെ പതിറ്റാണ്ടുകൾക്ക് മുൻപ് ചില കുടുംബങ്ങൾ ഇങ്ങനെ ആയിരുന്നിരിക്കാം. പക്ഷെ ഇപ്പോൾ ഈ സാഹചര്യത്തിലുള്ള എത്ര വീടുകൾ ഉണ്ട്? എത്ര സ്ത്രീകൾ ഉണ്ട്? ഈ സാഹചര്യത്തിൽ കൂടി കടന്നു പോകുന്ന സ്ത്രീകൾക്കും അവരുടെ കാഴ്ചക്കാരാകുന്ന പുരുഷന്മാർക്കും എന്നെ വിമർശിക്കാം. ഒരു സിനിമ ആസ്വാദകൻ നെഞ്ചിലേറ്റുന്നത് അത് അവനെക്കുറിച്ചു പറയുമ്പോളാണ്. ഈ ചിത്രം അങ്ങനെയാണോ?
ഒരു അപ്പനും ഭർത്താവും മാത്രം ഉള്ള ആ വീട്ടിൽ വീട് പണി എടുത്തു കഷ്ട്ടപ്പെടുന്ന ഭാര്യ. ജോലിക്കു പോകണ്ട, മക്കളെ നോക്കണ്ട, തളർന്നു കിടക്കുന്ന കർന്നവന്മാരെ നോക്കണ്ട.... ആ നായികാ ഇത് വരെ മുറ്റം അടിക്കുന്നതും പുറത്ത് പണിക്കു പോകുന്നതും കണ്ടില്ല. ഇരുപത്തിനാലു മണിക്കൂറും അടുക്കളയിൽ.
advertisement
സിനിമയുടെ ആശയത്തോടും ആവിഷ്കാരത്തോടും വിയോജിപ്പ് ഉണ്ട് എന്ന് പറഞ്ഞു തന്നെ തുടങ്ങാം... സിനിമയോടൊ, അഭിനേതാക്കളോടോ ...
Posted by Praveen Abraham on Monday, January 18, 2021
പിന്നെ പീരീഡ്‌സും അതിനെ ചുറ്റിക്കെട്ടി വരുന്ന അച്ഛൻ പെങ്ങളും, പുറത്തിറങ്ങാൻ കഴിയാതെ ആവുന്ന സ്ത്രീത്വം. തീർച്ചയായും നമ്മൾ ചർച്ച ചെയ്യണം. ശബരിമലക്ക് മാലയിട്ട ഭർത്താവിനെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ചെന്നപ്പോൾ സ്പർശിക്കേണ്ടി വന്നതിനു ചാണക ഉരുള കഴിക്കേണ്ടി വരുന്ന സ്വാമി. ... സ്ത്രീ ദുരവസ്ഥകളെക്കുറിച്ചു പറയുന്ന സിനിമ .... സ്ത്രീ പുരോഗമന്തിനിവേണ്ടി നിർമ്മിക്കപ്പെട്ട സിനിമ.
advertisement
സുരാജിനും നിമിഷക്കും ഒരേ പ്രതിഫലമാണോ സംവിധായകൻ നൽകിയത് എന്ന് കൂടി ഒന്ന് പറഞ്ഞു തന്നിട്ട് തുല്യതാ വൽക്കരിക്കാൻ ശ്രെമിച്ചാൽ നന്നായിരുന്നു. എന്റെ കുറിപ്പ് സംവിധായകന്റെ ആശയങ്ങളോടല്ല. നിരൂപണ മഹാന്മാരോടാണ്...
നല്ല ഫ്രെമുകളിൽ ദൃശ്യ ഭംഗി നിറച്ച സംവിധായകനോട് എന്നും ആദരം ...
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2021 9:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Great Indian Kitchen| 'നിരൂപണ മഹാന്മാരോടാണ്, സുരാജിനും നിമിഷക്കും ഒരേ പ്രതിഫലമാണോ സംവിധായകൻ നൽകിയത്'; വൈറലായി കുറിപ്പ്


